Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ട്വിറ്ററില്‍ രണ്ടായിരം കോടി ട്വീറ്റ് കവിഞ്ഞു

Posted by:
Published: Sunday, August 1, 2010, 14:15 [IST]

 Twitter Blows Past 20 Billionth Tweet
 

ബീജിങ്: ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ട്വീറ്റുകള്‍ രണ്ടായിരം(20 ബില്യന്‍) കോടി കവിഞ്ഞു. ചെറിയ കാലത്തിനുള്ളിലുണ്ടായ ഈ നേട്ടം ട്വിറ്ററിന്റെ പ്രശസ്തിയെയാണ് കാണിയ്ക്കുന്നത്.

ഓരോ ട്വീറ്റിനും ഓരോ പേജ് എന്ന കണക്കില്‍ ട്വിറ്ററില്‍ രണ്ടായിരം കോടി പേജുകള്‍ ഇതിനകം ഹോസ്റ്റ് ചെയ്തു കഴിഞ്ഞു. രണ്ടായിരം കോടി ട്വീറ്റ്‌സ് എന്ന കണക്ക് തികയ്ക്കാന്‍ അവസരം ലഭിച്ചത് ഒരു ജാപ്പനീസ് ഉപയോക്താവിനാണ്.

പ്രാദേശിക സമയം ഞായറാഴ്ച രാത്രി 12.44നാണ് ഗോ ഗോ ഗോ ലെറ്റ്‌സ് ഗോ എന്ന റെക്കോര്‍ഡ് ട്വീറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. 2009മുതലാണ് ജപ്പാനില്‍ ട്വിറ്റര്‍ ജനപ്രീതി നേടിയത്. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ ഓരോ ദിവസവും എട്ടു ദശലക്ഷം ജാപ്പനീസ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ലോകത്തെ മൊത്തം ട്വീറ്റ്‌സിന്റെ 12 ശതമാനം വരും.

2008 നവംബറിലാണ് ട്വിറ്ററില്‍ 100കോടി ട്വീറ്റ്‌സ് എന്ന നേട്ടം കൈവരിച്ചത്. പിന്നീട് 2009 ഒക്ടോബറില്‍ ട്വീറ്റ്‌സ് അഞ്ഞൂറു കോടി കവിഞ്ഞിരുന്നു. എന്നാല്‍, 2009 മാര്‍ച്ചിലാണ് ആയിരം കോടി ട്വീറ്റ്് തികച്ചത്. ജിഗാട്വീറ്റ് എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് ട്വിറ്ററിലെ മൊത്തം ട്വീറ്റുകളുടെ എണ്ണമെടുക്കുന്നത്.

2007 വര്‍ഷത്തില്‍ ഒരു ദിവസം ഏകദേശം അയ്യായിരം ട്വീറ്റ് എന്ന നിലയിലാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇത് പിന്നീട് 2008 വര്‍ഷത്തില്‍ മൂന്ന് ലക്ഷം കടന്നു. 2009 വര്‍ഷത്തില്‍ ദിവസവും 2.5 ദശലക്ഷം ട്വീറ്റ്‌സാണ് ഹോസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ഓരോ സെക്കന്‍ഡിലും 600 ട്വീറ്റ്‌സ് പോസ്റ്റ് ചെയ്യപ്പെടുന്നു. ട്വിറ്ററില്‍ മാസത്തില്‍ മൊത്തം 55 ദശലക്ഷം നിത്യസന്ദര്‍ശകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2006 മാര്‍ച്ചിലാണ് ട്വിറ്റര്‍ തുടങ്ങിയത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter