Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബീഹാര്‍ എംഎല്‍എയ്ക്ക് ജയിലിലും മന്ത്രിപദവി

Posted by:
Published: Wednesday, August 18, 2010, 14:52 [IST]

 Jailed Bihar Mla Enjoys Status Minister
 

പട്‌ന: മുന്‍മന്ത്രിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച ബീഹാറിലെ ജനതാദള്‍ (യു) എംഎല്‍എ വിജയ് കുമാര്‍ ശുക്ല ഇപ്പോഴും മന്ത്രിപദത്തിന് തുല്യമായ പദവി കൈകാര്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ബീഹാര്‍ വിധാന്‍സഭ ആവാസ് സമിതി ചെയര്‍മാനാണ് വിജയ് കുമാര്‍. മന്ത്രി സ്ഥാനത്തിനു സമാനമായ പദവിയാണിത്. 1998 ജൂണ്‍ 13 നു ബീഹാര്‍ മുന്‍മന്ത്രി ബ്രിജ് ബിഹാരി പ്രസാദിനെ കൊലപ്പെടുത്തിയ കേസിലാണു കോടതി ശുക്ലയെ ജീവപര്യന്തം തടവിനു വിധിച്ചത്. എന്നാല്‍ ഇതുവരെ ഇദ്ദേഹത്തെ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

2007ല്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നുവെങ്കിലും പട്‌ന ഹൈക്കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങിയ കേസുകളിലും വിജയ് കുമാര്‍ പ്രതിയാണ്.

സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI