ദില്ലി: ഇന്‍ഫോസിസിന്റെ തലപ്പത്ത് നിന്ന് നാരായണ മൂര്‍ത്തി ഒഴിയുന്ന വേളയില്‍ പുതുതായി എത്തുന്ന മേധാവി വിദേശി ആവുന്നതിലും കമ്പനിയ്ക്ക് വിരോധമില്ലെ. നാരായണ മൂര്‍ത്തി തന്നെയാണ് ഇത് വ്യക്തമാക്കിയത്.
Read: In English
ഇന്‍ഫോസിസില്‍ വിദേശികളുടെ ഓഹരി പങ്കാളിത്തം ചെറുതല്ല. മേധാവി ഇന്ത്യാക്കാരനാണോ വിദേശിയാണോഎന്നത് കാര്യമായ ഒരു വിഷയമല്ല. ഓഹരി ഉടമകള്‍ക്ക് ആരാണ് മേധാവി എന്നതല്ല പ്രശ്നം. പകരം കമ്പനി മെച്ചമായി നടക്കണം എന്നതാണ് പ്രധാനം. ചെയര്‍മാന് ഡയറക്ടര്‍ ബോര്‍ഡുമായി അനായാസമായി സംവദിയ്ക്കാനാവണം. അത് സാദ്ധ്യമാവുമെങ്കില്‍ കമ്പനി മേധാവി വിദേശി ആവുന്നതുകൊണ്ട് പ്രശ്നം ഒന്നുമില്ല. നാരായണ മൂര്‍ത്തി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.













