ധന്‍ബാദ്: അസന്മാര്‍ഗിക പ്രവൃത്തിയാരോപിച്ച് ദില്ലി പബ്ലിക് സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ഥികളെ പുറത്താക്കി.
ആറ് ആണ്‍കുട്ടികളെയും മൂന്ന് പെണ്‍കുട്ടികളെയുമാണ് വെള്ളിയാഴ്ച സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ കുട്ടികളും മാതാപിതാക്കളും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികളുടെമേല്‍ചുമത്തിയിരിക്കുന്ന കുറ്റം അടിസ്ഥാന രഹിതമാണെന്നാണ് കുട്ടികള്‍ പറയുന്നത്. രണ്ടു സംഭവങ്ങളിലായിട്ടാണ് പുറത്താക്കല്‍ നടന്നിരിക്കുന്നത്.
ഇതില്‍ ആറ് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നാണ് ആരോപണം. ഇവര്‍ പത്ത്, പന്ത്രണ്ട് ക്ലാസില്‍ പഠിക്കുന്നവരാണ്.
മറ്റ് രണ്ട് പെണ്‍കുട്ടികള്‍ സ്‌കൂള്‍ സമയത്ത് തങ്ങളുടെ കാമുകന്മാര്‍ക്കൊപ്പം മെയ്ത്തണ്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയതിനാണ് പുറത്താക്കിയത്.
ടോയ്‌ലറ്റില്‍ കണ്ടെത്തിയ സംഘത്തില്‍ ഏതാണ്ട് എല്ലാവരും നഗ്നരായിരുന്നുവത്രേ. ഒരു ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ഇവരെ ടോയ്‌ലറ്റില്‍ കണ്ടത്.
സംഭവമറിഞ്ഞ പ്രിന്‍സിപ്പല്‍ നിജസ്ഥിതി അറിയാന്‍ ഒരു അധ്യാപികയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.




























