മുസ്ലീംങ്ങള്‍ യൂറോപ്പ് അടക്കിവാഴും: വൈദികന്‍

ബുധന്‍, സെപ്‌തംബര്‍ 8, 2010, 12:16 [IST]
ലണ്ടന്‍: ക്രിസ്ത്യന്‍ വിഭക്കാര്‍ക്കിടയില്‍ ജനസംഖ്യ വര്‍ധിച്ചില്ലെങ്കില്‍ യൂറോപ്പില്‍ അടുത്തുതന്നെ എണ്ണത്തില്‍ മുസ്ലീംങ്ങള്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ഇറ്റലിക്കാരനായ വൈദികന്‍.

വൈദികനായ പിയെറോ ഗെദ്ദോയാണ് ക്രിസ്ത്യന്‍ ദമ്പതിമാര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അല്ലാത്തപക്ഷം യൂറോപ്പില്‍ മുസ്ലീംങ്ങള്‍ നിറയുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വത്തിക്കാന്റെ വിദേശ ദൗത്യത്തിനായുള്ള വത്തിക്കാന്‍ പോന്‍ടിഫിഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗമാണ് ഫാദര്‍ ഗെദ്ദോ. ജനസംഖ്യാ കണക്കനുസരിച്ച് ഇറ്റലിയിലെ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. കുടുംബബന്ധങ്ങള്‍ തകരുന്നതും ഗര്‍ഭം അലസലും പോലുള്ള പ്രശ്‌നങ്ങളാണ് ജനസംഖ്യ കുറയാന്‍ കാരണമായിരിക്കുന്നത്.

എന്നാല്‍ വര്‍ഷത്തില്‍ 200,000 പേരാണ് ഇറ്റലിയില്‍ കുടിയേറ്റം നടത്തുന്നത്. ഇതില്‍ പകുതിയോ പകുതിയിലേറെയോ മുസ്ലീങ്ങളാണ്- ഗെദ്ദോ ചൂണ്ടിക്കാട്ടി.

പത്രങ്ങളും ടിവി ചാനലുകളുമൊന്നും ഈ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ്. ക്രിസ്ത്യനികളുണ്ടാക്കുന്ന ശൂന്യതയില്‍ ഇസ്ലാം വന്നു പെരുകുകയാണെന്നാണ് ഗെദ്ദോ പറയുന്നത്.

ഇത് ഗുരുതരമായി ചിന്തിക്കേണ്ടകാര്യമാണെന്നും ഇതിനെ മറികടക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാജ്യമായി സ്വയം പരിഗണിക്കുന്നുണ്ടെങ്കില്‍ ക്രൈസ്തവര്‍ എന്ന നിലയില്‍ ജീവിക്കണം, അങ്ങനെ ഒഴിഞ്ഞുകിടക്കുന്ന തൊട്ടിലുകള്‍ക്ക് പരിഹാരം കാണണം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള ഒരു വൈദികനും യൂറോപ്പിലെ ഇസ്ലാം മുന്നേറ്റത്തിനെതിരെ ജാഗരൂകരാകാന്‍ ആഹ്വാനം ചെയ്തിരുന്നു.
User Comments
വിലയിരുത്തുക 23 Sep 2010 11:04 am
പരസ്പരം വിദ്വോഷം പരത്താന്‍ പാകമായ വാക്കുകള്‍. അതാണ്‌ ഇപ്പോഴത്തെ പാതിരിമാര്‍ ചെയ്തു കൊണ്ടിരിക്കുന്നത് .
Rasheed 11 Sep 2010 12:50 pm
ഓരോരുത്തരും വിശ്വഷം...
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs