Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗെയിംസ് ഉത്ഘാടനം: ചാള്‍സും പ്രതിഭയും ചേര്‍ന്ന്

Posted by:
Published: Tuesday, September 28, 2010, 8:47 [IST]

 President And Charles To Inaugurate Cwg
 

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉത്ഘാടനം ബ്രിട്ടീഷ് രാഞ്ജിയുടെ പ്രതിനിധിയായെത്തുന്ന ചാള്‍സ് രാജകുമാരനും രാഷ്ട്രപതി പ്രതിഭ പാട്ടീലും ചേര്‍ന്ന് നിര്‍വഹിക്കും.

ഗെയിംസ് ഉത്ഘാടനം നിര്‍വഹിക്കുമെന്നതിനെച്ചൊല്ലിയുണ്ടായ ആശങ്കയ്ക്കും വിവാദത്തിനും ഇതോടെ വിരാമമായി. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഉദ്ഘാടനത്തിനെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ചാള്‍സ് വരുന്നത്്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കീഴ്‌വഴക്കമനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കേണ്ടത്. ് രാജ്ഞിക്ക് എത്തിച്ചേരാനാകാത്തതിനാല്‍, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന.

എന്നാല്‍, ചാള്‍സ് രാജകുമാരനാകും ഈ കര്‍മവും നിര്‍വഹിക്കുകയെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കിയതോടെ അത് പുതിയ വിവാദത്തിന് വഴിവച്ചു.

പ്രൊട്ടോക്കോള്‍ പ്രകാരം രാജകുമാരന് മേലെയാണ് രാഷ്ട്രപതിയുടെ സ്ഥാനം. 1998ല്‍ മലേഷ്യയില്‍ നടന്ന ഗെയിംസ് അവിടത്തെ രാജാവാണ് ഉദ്ഘാടനം ചെയ്തതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിക്ക് ഉചിതമായ സ്ഥാനമുണ്ടാകുമെന്നും ക്വീന്‍സ് ബാറ്റണിലെ സന്ദേശം വായിച്ചശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുക ചാള്‍സ് രാജകുമാരനായിരിക്കുമെന്നുമാണ് രാജകുടുംബം ആദ്യം വ്യക്തമാക്കിയത്.

എന്നാല്‍, ഗെയിംസ് തുടങ്ങുന്നതായി ചാള്‍സും ഒപ്പം ഗെയിംസ് ആരംഭിച്ചതായി രാഷ്ട്രപതിയും പ്രഖ്യാപിക്കുമെന്നാണ് ഒടുവിലത്തെ വിവരം.

1958ല്‍ ക്വീന്‍സ് ബാറ്റണ്‍ റിലേ ആരംഭിച്ചതുമുതല്‍, രാജ്ഞിയാണ് ഗെയിംസിന്റെ ഉദ്ഘാടക. ബ്രിട്ടീഷ് കൊട്ടാരത്തില്‍നിന്ന് ക്വീന്‍സ് ബാറ്റണ്‍ റിലേ ആരംഭിക്കുമ്പോള്‍, ബാറ്റണില്‍ രാജ്ഞിയുടെ സന്ദേശം അടക്കം ചെയ്തിരിക്കും. ഈ സന്ദേശമാണ് ഉദ്ഘാടനച്ചടങ്ങില്‍ വായിക്കുക. ഈ സന്ദേശം വായിച്ചശേഷം ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിക്കപ്പെടുകയാണ് പതിവ്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Match starts at 08:00 pm IST