കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാബ്റിയ്ക്ക് 62 പശു; യാദവന് അതുമില്ല

  • By Ajith Babu
Google Oneindia Malayalam News

Rabri Devi and Lalu Prasad
പട്‌ന: ബീഹാര്‍ രാഷ്ട്രീയത്തിലെ തന്ത്രശാലിയാണ് ലാലുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ലാലുവിന്റെ പാത പിന്തുടര്‍ന്നാണ് ഭാര്യ റാബ്രി രാഷ്ട്രീയത്തിലെത്തിയതും മുഖ്യമന്ത്രിയായതും. എന്നാല്‍ രാഷ്ട്രീയത്തിലെ മുന്‍ഗണന സമ്പത്തിന്റെ കാര്യത്തില്‍ ലാലുവിനില്ല. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളുടെ വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കിയപ്പോഴാണ് ലാലു ഭാര്യയുടെ പിന്നിലാണെന്ന കാര്യം വെളിപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം 62 പശുക്കളും 42 കിടാവുകളും റാബ്രിക്ക് സ്വന്തമായുണ്ട്. ഇവയുടെ മൂല്യമായി പറയുന്നത് 17.18 ലക്ഷം രൂപയാണ്. ഇതിന് പുറമേ 1.07 കോടി രൂപ വിലയുള്ള കൃഷിഭൂമിയും 31.15 ലക്ഷത്തിന്റെ കൃഷിയേതരഭൂമിയും അവര്‍ക്കുണ്ട്. ഭൂമിയും കെട്ടിടങ്ങളുമായി 1.41 കോടിയുടെ സ്വത്ത് വേറെയും.

എന്നാല്‍ റാബ്രിയുടെ പ്രിയ യാദവന് മേയ്ക്കാന്‍ പശുക്കളൊന്നുമില്ല. ആകെയുള്ളത് ഒരു കെട്ടിടമാണ് അതിന് വെറും 22 ലക്ഷം രൂപയാണ് മതിപ്പു വില. പശുവുണ്ടായിരുന്നെങ്കില്‍ തന്നെ അതിനെ മേയാന്‍ വിടാന്‍ ആര്‍ജെഡി അധ്യക്ഷന് സ്വന്തമായി കൃഷിഭൂമിയുമില്ല.

അതേസമയം 1990 മോഡല്‍ മാരുതി 800 കാറും 97 ല്‍ വാങ്ങിയ ജീപ്പും ലാലുവിന് സ്വന്തമായുണ്ട്. സ്വര്‍ണവും രത്‌നങ്ങളുമായി 81,600 രൂപയുടെ വസ്തുവകകളും ലാലുവിന്റെ പക്കലുണ്ട് എന്നാല്‍ ഇതൊന്നും ഭാര്യയുടെ സ്വര്‍ണാഭരണ ശേഖരത്തിന് മുന്നില്‍ ഒന്നുമല്ല. 7.62 ലക്ഷത്തിന്റെ ആഭരണങ്ങളാണ്.ലാലുവിന്റെ വീട്ടുകാരിയുടെ കൈയ്യിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X