Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലോട്ടറി കേസ്: സുപ്രീം കോടതിയിലേക്ക്

Posted by:
Published: Wednesday, October 20, 2010, 15:03 [IST]

 

തിരുവനന്തപുരം: ലോട്ടറി കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്യസംസ്ഥാന ലോട്ടറി വിതരണക്കാരില്‍ നിന്നും ഒരു മാസത്തേക്ക് മുന്‍കൂര്‍ നികുതി വാങ്ങും. ലോട്ടറി നടത്തിപ്പ് നിയമാനുസൃതമാണോ എന്നു പരിശോധിക്കുന്നതിന് ഒരു മോണിട്ടറിംഗ് സെല്‍ രൂപീകരിക്കും. എഡിജിപി സിബി മാത്യൂസിന്റെ നേതൃത്വത്തിലായിരുക്കും സെല്‍. ലോട്ടറിയുടെ വില്‍പ്പനയും വിതരണവും ഈ സെല്ലിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

അന്യസംസ്ഥാന ലോട്ടറി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

അതേസമയം, ലോട്ടറികേസില്‍ സംസ്ഥാന സര്‍ക്കാരിന് അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും അതിനാവശ്യമായ വ്യവസ്ഥകള്‍ കേന്ദ്ര നിയമത്തിലുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ദില്ലിയില്‍ പറഞ്ഞു.

ഈ വ്യവസ്ഥകള്‍ അനുസരിച്ച് ലോട്ടറി മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് പകരം കേന്ദ്രസര്‍ക്കാരിനുമേല്‍ കുറ്റം കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI