കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് നിങ്ങളുടെ 'ജിമെയില്‍' വായിക്കണം

  • By Ajith Babu
Google Oneindia Malayalam News

G mail
ദില്ലി: ബ്ലാക്ക് ബെറിയ്ക്കും നോക്കിയയ്ക്കും പിന്നാലെ ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെ വരുതിയില്‍ നിറുത്താനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സുരക്ഷാ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷിയ്ക്കാന്‍ പര്യാപ്തമായ രീതിയില്‍ ജിമെയിലിലെ എന്‍ക്രിപ്റ്റഡ് ഡാറ്റ പങ്കുവെയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ജിമെയില്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിളുമായി ഇതിനെപ്പറ്റി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയും വ്യക്തമാക്കി. തീവ്രവാദ ഭീഷണി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സംശയിക്കപ്പെടുന്ന ഇമെയിലുകള്‍ പരിശോധിയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നതെന്ന് ജികെ പിള്ള പറഞ്ഞു..

എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഗൂഗിള്‍ തലവന്‍ വിനയ് ഗോയല്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പക്കല്‍ നിന്നും ഇത് സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിയ്ക്കുന്നതിന് പരിഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 2008ല്‍ പാസായ ഐടി ആക്ട് നിയമഭേദഗതിയനുസരിച്ച് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് മുഖേനയുള്ള ആശയവിനിമയം നിരീക്ഷിയ്ക്കാനും ആവശ്യമെങ്കില്‍ തടയാനും സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. അതിനാല്‍ ജിമെയിലും മറ്റു ഇമെയില്‍ സേവനദാതാക്കളുടെയും ഉയര്‍ത്തുന്ന ചെറുത്തുനില്‍പ് വെറുതെയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഐടി ആക്ട്പലപ്പോഴും ജനങ്ങളുടെ സ്വകാര്യതയെ ലംഘിയ്ക്കുന്നതായി മാറുന്നുണ്ടെന്ന പരാതിയും ഇതിനൊപ്പം ഉയരുന്നുണ്ട്.

എന്നാലിത് സ്വകാര്യതയെ ലംഘിയ്ക്കുന്നതല്ലെന്ന് ജികെ പിള്ള വിശദീകരിയ്ക്കുന്നു. ദശ ലക്ഷക്കണക്കിന് വരുന്ന ഇമെയില്‍ ഐഡികളില്‍ സംശയിക്കപ്പെടുന്ന വളരെ കുറച്ച് മെയിലുകള്‍ മാത്രമാണ് പരിശോധിയ്ക്കപ്പെടാന്‍ സാധ്യതയുള്ളത്. അത് വലിയ കുഴപ്പം വരാത്തതാണ്. ലോകമെങ്ങും ഇതാണിപ്പോള്‍ കീഴ് വഴക്കമെന്നും അദ്ദേഹം പറയുന്നു.

English summary
After the government flexed its muscles with Blackberry over information sharing and data access, the Union Ministry is all set to do the same with Gmail.Google Inc has confirmed that the ministry is pressurising them to share gmail"s encryption keys. The Union Home Secretary GK Pillai has been quoted as saying, "Yes, the Union Home Ministry is in talks with Google. In case of emergencies like terrorism, we need to have a mechanism to read suspect emails."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X