Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുന്‍ കാമുകിയുടെ നഗ്നവീഡിയോ യുവാവ് നെറ്റിലിട്ടു

Posted by:
Published: Wednesday, January 12, 2011, 14:25 [IST]

 

ബാംഗ്ലൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച മുന്‍ കാമുകിയുമൊത്തുള്ള ലൈംഗിക രംഗങ്ങള്‍ കാമുകന്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുകയും എംഎംഎസായി അയയ്ക്കുകയും ചെയ്തു.

കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിന്നുള്ള പെണ്‍കുട്ടിയുമൊത്തുള്ള വീഡിയോകളാണ് ഇയാള്‍ യുട്യൂബ് അടക്കമുള്ള സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുന്‍ മിസ് ധാര്‍വാര്‍ഡും അറിയപ്പെടുന്ന ടേബിള്‍ടെന്നീസ് കളിക്കാരിയുമാണ് വഞ്ചനയ്ക്ക് ഇരയായ യുവതി. ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന സമയത്താണ് വിവാഹതനായ അശ്വത് യുവാവുമായി യുവതി പ്രണയത്തിലായത്.

പഠനകാലത്ത് യുവതി പലവട്ടം സംസ്ഥാനത്ത് പലയിടത്തും യുവാവിനൊപ്പം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അവസരങ്ങളിലൊന്നില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ നെറ്റില്‍ കാണുന്നത്.

എന്നാല്‍ കോഴ്‌സ് കഴിഞ്ഞ നാട്ടിലേയ്ക്കുതിരിച്ചുപോയശേഷം യുവതി ഇയാളുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചു. ബന്ധപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു. എന്നാല്‍ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ പുതിയ മൊബൈല്‍ നമ്പര്‍ കണ്ടുപിടിച്ച് ഇയാള്‍ വിളിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി.

എന്നാല്‍ വിവാഹിതനായ ഒരാളെ കല്യാണം കഴിയ്ക്കില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. അപ്പോള്‍ അയാള്‍ അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീണ്ടും പലവട്ടം ഭീഷണി ഉയര്‍ത്തിയപ്പോള്‍ യുവതി കാര്യങ്ങള്‍ വീട്ടുകാരെ അറിയിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.

പൊലീസ് ഇയാളെ വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ പൊലീസിന്റെ താക്കീത് ലംഘിച്ച് ഇയാള്‍ വീഡിയോ നെറ്റില്‍ പ്രസിദ്ധീകരിക്കുകയും എംഎംഎസായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇക്കാര്യം അശ്വത് തന്നെയാണ് പെണ്‍കുട്ടിയെ വിളിച്ചറിയച്ചതത്രേ. ഇപ്പോള്‍ ഇയാളെവിടെയാണെന്നകാര്യം അറിയില്ലെന്നും അന്വേഷണം നടക്കുകയായാണെന്നും പൊലീസ് പറയുന്നു.

English summary
A married man uploaded video clips of having sex with her ex girlfriend at various websites after she refused to marry him,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST