കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേറ്റ് ഇനി വില്യമിന്റെ രാജകുമാരി

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ വില്യവും കാമുകി കേറ്റ് മിഡില്‍ടണും വിവാഹിതരായി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അതിഥികള്‍ക്ക് മുന്നില്‍ വച്ചാണ് വില്യം കേറ്റിന് മിന്നുകെട്ടിയത്. ബെര്‍ക്ഷയറിലെ റീഡിങ്ങിലുള്ള മധ്യവര്‍ഗ കുടുംബാംഗമാണ് കേറ്റ് മിഡില്‍ടണ്‍.

ഇതാദ്യമായിട്ടാണ് ഒരു സാധാരണകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബ്രിട്ടീഷ് രാജകുടുംബാംഗം വിവാഹം ചെയ്യുന്നത്. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ വലിയ സ്‌ക്രീനില്‍ രാജകീയ വിവാഹം കാണാന്‍ സൌകര്യമൊരുക്കിയിരുന്നു. തൂവെള്ള വസ്ത്രം ധരിച്ചാണ് കേറ്റ് വിവാഹത്തിനെത്തിയത്.

വരനും വധുവും വിവാഹവേദിയിലേയ്ക്ക് വരുമ്പോള്‍ പുറത്ത് കാത്തിരുന്ന ജനക്കൂട്ടം വലിയ ഹര്‍ഷാരവം മുഴക്കി. എല്ലാവരെയും അഭിവാദ്യം ചെയ്തശേഷമാണ് വില്യവും പിന്നീട് പിതാവിനൊപ്പമെത്തിയ കേറ്റും അള്‍ത്താരയിലേയ്ക്ക് കയറിയത്.

50 വിദേശരാഷ്ട്രത്തലവന്‍മാരുള്‍പ്പെടെ 1,900 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വിവാഹത്തിന്റെ ഭാഗമായി നൃത്തവും സംഗീതവും നിറഞ്ഞ 5500 പാര്‍ട്ടികളാകും തെരുവുകളില്‍ നടക്കുക. ലണ്ടനില്‍ മാത്രം 825 പാര്‍ട്ടികളുണ്ടാകും. ഇതിനായി തെരുവുകളില്‍ ഗതാഗതം നിരോധിച്ചു. വെള്ളിയാഴ്ച ബ്രിട്ടനില്‍ ദേശീയ അവധിയാണ്.

English summary
Prince William and Kate Middleton have been married at a service in Westminster Abbey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X