കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റു

  • By Lakshmi
Google Oneindia Malayalam News

Chandy sworn in as Chief Minister
ചായസല്‍ക്കാരത്തിന്ശേഷം പുതിയ മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ എത്തി ആദ്യ യോഗം ചേരും. മൂന്ന് മണിയോടെ ആദ്യത്തെ മന്ത്രിസഭാ യോഗം നടക്കുമെന്നാണ് സൂചന.
2:21 PM

ഷിബു ബേബിജോണ്‍ സത്യപ്രതിജ്ഞ ചെയ്തു

ഷിബു ബേബിജോണ്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ഇംഗ്ലീഷിലുള്ള പ്രതിജ്ഞയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മന്ത്രിസഭയിലെ പുതുമഖാണ് ഇദ്ദേഹം. കൊല്ലം സ്വദേശിയാണ് ഷിബു ബേബി ജോണ്‍. തൊഴില്‍ വകുപ്പാണ് ഷിബു ബേബി ജോണിന് ലഭിയ്ക്കുന്നത്.
2: 17 PM

ഗണേശ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
കേരള കോണ്‍ഗ്രസ് നേതാവ് കെബി ഗണേഷ് കുമാറിനാണ് അടുത്ത ഊഴം. ഇത് രണ്ടാം വട്ടമാണ് ഗണേഷ് മന്ത്രിസഭയില്‍ എത്തുന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് പത്തനാപുരത്തുനിന്നും ഗണേഷ് തിരഞ്ഞെടുക്കപ്പെട്ടത്. ദൈവനാമത്തിലാണ് ഗണേഷിന്റെ പ്രതിജ്ഞയും. സ്പോര്‍ട്സ്, ടൂറിസം വകുപ്പുകളാണ് ഗണേശ് കുമാര്‍ കൈകാര്യം ചെയ്യുക.

2:15PM

ടിഎം ജേക്കബ് സത്യപ്രതിജ്ഞ ചെയ്തു
ടിഎം ജേക്കബ്(കേരള കോണ്‍ഗ്രസ് ജെ) സത്യപ്രതിജ്ഞ ചെയ്യുന്നു. ഇത് നാലാം തവണയാണ് ജേക്കബ് മന്ത്രിയാകുന്നത്. ദൈവനാമത്തിലാണ് ജേക്കബിന്റെ പ്രതിജ്ഞ. ഭക്ഷ്യ സിവില്‍ സപ്പൈസാണ് ജേക്കബിന് ലഭിച്ചിരിക്കുന്ന വകുപ്പ്.
2:11PM

കെപി മോഹനന്‍ സത്യപ്രതിജ്ഞ ചെയ്തു
കെപി മോഹനനാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സോഷ്യലിസ്റ്റ് ജനതയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മോഹനന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 2001ലും, 2006ലും പെരിങ്ങളം എംഎല്‍എയായിരുന്നു കെപി മോഹനന്‍. കൃഷി, മൃഗസംരക്ഷണം എന്നിവയാണ് മോഹനന്റെ അധികാരപരിധിയില്‍ വരുക.

2:08 PM

മാണി സത്യപ്രതിജ്ഞ ചെയ്തു
കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദൈവനാമത്തിലാണ് മാണിയുടെ പ്രതിജ്ഞ. പന്ത്രണ്ടാം തവണ പാലായില്‍ നിന്നും ജയിച്ച കെഎം മാണി പലറെക്കോര്‍ഡുകള്‍ക്കും ഉടമയായാണ് പുതിയ മന്ത്രിസഭയില്‍ എത്തുന്നത്. ധനം, നിയമം എന്നീ വകുപ്പുകളാണ് മാണിയുടെ പരിധിയില്‍ വരുക
2:06PM

കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു. ദൈവനാമത്തിലാണ് ഇദ്ദേഹവും സത്യപ്രതിജ്ഞ ചെയ്യുന്നത്. വ്യവസായവകുപ്പിന്റെ ചുമതലയാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിയ്ക്കുക
2:02PM

ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു
സംസ്ഥാനത്തെ 21ആമത്തെ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു അദ്ദേഹം പ്രതിജ്ഞയെടുത്തത്.
2: 01PM

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
2:00PM

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തുടങ്ങി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിനെത്തിയിട്ടുണ്ട്.
01:45 PM

English summary
Senior Congress leader Ommen Chandy will be sworn in Kerala Chief Minister tomorrow bringing back the UDF rule by a wafer thin majority. Along with Chandy, P K Kunhalikutty (IUML), K M Mani (KC-M), K P Mohan (SJD), T M Jacob (KC-J), K B Ganesh Kumar (KC-B) and Shibu Baby John (RSP-B), partners of the United Democratic Front, will also be sworn in at 2 pm,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X