Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഭര്‍ത്താവ് തന്റെ രക്തം കുടിക്കുന്നുവെന്ന് ഭാര്യ

Posted by:
Published: Monday, July 18, 2011, 10:36 [IST]

 

ഭോപ്പാല്‍: മൂന്നുവര്‍ഷമായി ഭാര്യയുടെ രക്തം കുടിയ്ക്കുന്ന ഭര്‍ത്താവിനെ പൊലീസ് തിരയുന്നു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ദീപ അഹീര്‍വാര്‍ എന്ന ഇരുപത്തിരണ്ടുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ ഭര്‍ത്താവായ മഹേഷ് എന്നയാളെ തിരയുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി മഹേഷ് തന്റെ രക്തമൂറ്റിക്കുടിയ്ക്കുകയാണെന്നാണ് ദീപയുടെ പരാതിയില്‍ പറയുന്നത്. ഒരു സിറിഞ്ചില്‍ രക്തമൂറ്റിയെടുത്തശേഷം അത് ഗ്ലാസിലേയ്‌ക്കൊഴിച്ചാണത്രേ ഇയാള്‍ അത് കുടിയ്ക്കുന്നത്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ ചോരകുടിയാണെന്നാണത്രേ കര്‍ഷകനായ മഹേഷ് പറയുന്നത്.

2007ല്‍ ആണ് മഹേഷ് ദീപയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മഹേഷ് തന്റെ രക്തം കുടി തുടങ്ങി. ഇക്കാര്യം വെളിയില്‍ അറിയരുതെന്ന് ഭാര്യയെ താക്കീത് ചെയ്ത ശേഷമായിരുന്നു ഭര്‍ത്താവിന്റെ ഈ പരിപാടി.

താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും മഹേഷ് തന്റെ രക്തം ഊറ്റിയെടുത്ത് കുടിച്ചിരുന്നുവെന്ന് ദീപ പറയുന്നു. ഏഴ് മാസം മുമ്പാണ് ദീപ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞ് പിറന്ന ശേഷം തന്റെ രക്തമെടുക്കുന്നതിനെതിരെ ദീപ അതിര്‍പ്പുകാണിച്ചു.

എന്നാല്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു ഫലം. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണില്‍ ദീപ സ്വന്തം വീട്ടിലേക്ക് രക്ഷപെടുകയായിരുന്നു. എന്നാല്‍, ദീപയെ ശാരീരികമായി പീഡിപ്പിച്ചു എന്ന കുറ്റം മാത്രമാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്. രക്തം കുടിയ്ക്കല്‍ ഏത് വകുപ്പില്‍ പെടുത്തണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പൊലീസ് .

English summary
This real life incident has the making of a scene from some vampire movie. A 22-year-old woman in Damoh district of Madhya Pradesh has told the police that her husband drank her blood for the past three years. 'He used to take a syringe and draw blood from my arms,' Deepa Ahirwar said.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs