കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ബോംബിന് ഇന്ത്യയില്‍ ആരാധകരേറെ

  • By Ajith Babu
Google Oneindia Malayalam News

Hina Rabbani
ദില്ലി: പാക് വിദേശകാര്യ മന്ത്രിയ്ക്ക് ഇന്ത്യയില്‍ ആരാധകരേറുന്നു. ഹിന റബ്ബാനി ഖര്‍ എന്ന മന്ത്രിസുന്ദരിയ്ക്ക് വന്‍ കവറേജാണ് ഇന്ത്യന്‍ പത്രങ്ങളിലും ഓണ്‍ലൈന്‍ ലോകത്തും ലഭിച്ചത്. ഇന്ത്യന്‍ നെറ്റിസെന്‍സും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് ഇന്ത്യയിലെത്തിയെ പാക് മന്ത്രിയെക്കുറിച്ചാണ്.

ഹിനയുടെ രാഷ്ട്രീയമല്ല, സൗന്ദര്യമായിരുന്നു മിക്ക ചര്‍ച്ചകളിലും മുഴച്ചുനിന്നതെന്ന് വേറൊരുകാര്യം. അയല്‍രാജ്യം കാഴ്ചവച്ച ഏറ്റവും നല്ല മുഖം. ഇതായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ പ്രധാനതലക്കെട്ട്. സീസണ് ചേര്‍ന്ന വേഷവിധാനങ്ങളുമായെത്തിയ ഹിനയെ പുകഴ്ത്താന്‍ മെയില്‍ ടുഡേ പത്രം ഒട്ടും പിശുക്ക് കാണിച്ചില്ല. റോബര്‍ട്ടോ കവലി സണ്‍ഗ്ലാസ്, ഹെര്‍മസ് ബിര്‍കിന്‍ വാനിറ്റി ബാഗ്, പവിഴമാലകള്‍ എന്നിങ്ങനെ ഗ്ലാമര്‍ മോഡലിന് പരിവേഷമാണ് മന്ത്രിയ്ക്കുള്ളതെന്നാണ് മറ്റൊരു പത്രത്തിന്റെ കണ്ടെത്തല്‍. പാക് ബോംബ് ലാന്‍ഡ്‌സ് ഇന്‍ ഇന്ത്യ എന്നെഴുതാനും മുംബൈ മിറര്‍ ചങ്കൂറ്റം കാണിച്ചു.

ട്വിറ്ററിലും പാക് മന്ത്രി തന്നെയായിരുന്നു താരം. അതേസമയം കശ്മീര്‍ വിഘടനവാദികളുമായി ഹിന ചര്‍ച്ച നടത്തിയത് ചിലരുടെയെങ്കിലും നെറ്റിചുളിപ്പിച്ചുവെന്നത് മറ്റൊരു വശം.

രണ്ടു കുട്ടികളുടെ അമ്മയായ ഈ മുപ്പത്തിനാലുകാരി മന്ത്രി ഇറുകിയ ജീന്‍സ് ധരിച്ചതിന് പാകിസ്താനില്‍ നിന്നും വിമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തരിച്ച മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സ്ഥാനത്ത ഹിനയെ കാണുന്നവര്‍ ആ രാജ്യത്ത് ഏറെയാണ്.

English summary
Pearls, Roberto Cavalli shades and a Birkin bag, speculated to be worth Rs 17 lakh — Pakistan’s youngest and first woman foreign minister, Hina Rabbani Khar has got people talking about her impeccable style sense during her ongoing Delhi visit. The 34-year-old is quite a style icon back in her own country, reveal Pakistan’s noted fashion designers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X