Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എങ്ങനെ ഉപകാരമുള്ള സമ്മാനം കൊടുക്കാം?

Posted by:
Published: Wednesday, August 17, 2011, 13:04 [IST]

 Good Gift Friends Relatives Aid0178
 

ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ സമ്മാനം കൊടുക്കുമ്പോള്‍ വെറുതെ പണം കളയുന്നവരാണ് അധികപേരും. സ്‌നേഹം പ്രകടിപ്പിക്കാന്‍ നൂറുരൂപയുടെ പേനയോ 500 രൂപയുടെ ക്ലോക്കോ, ആയിരങ്ങള്‍ വിലയുള്ള പട്ടുസാരിയോ നല്‍കാനാണ് എല്ലാവരും ശ്രമിക്കുക. നമ്മള്‍ നല്‍കുന്ന എത്രമാത്രം ഉപകാരമപ്പെടുന്നുവെന്ന് ആരും ചിന്തിക്കാറില്ല.

ആദ്യ രണ്ടു ദിവസം ഉപയോഗിക്കുന്ന പേന,പിന്നെ ഏതെങ്കിലും പെട്ടിയുടെ മൂലയില്‍ വിശ്രമിയ്ക്കും. ക്ലോക്കിന് പുറം ലോകം കാണാതെ തട്ടിന്‍പുറത്തിരിക്കാനാവും വിധി. പട്ടുസാരിയാണെങ്കില്‍ ഒന്നോ രണ്ടോ വിശേഷാവസരങ്ങള്‍ക്കുശേഷം അലമാരയില്‍ തുങ്ങികിടക്കും. നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെയോ സഹോദരിയുടെയോ മകന്റെയോ മകളുടെയോ പിറന്നാളിന് ഉപകാരമപ്രദമായ എന്തു സമ്മാനം കൊടുക്കാന്‍ സാധിക്കും? നിങ്ങളുടെ ചിന്തകള്‍ക്ക് വെളിച്ചം പകരാന്‍ ചിലത് താഴെ കൊടുക്കുന്നു

നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട ബാധ്യത നിങ്ങളുടെതാണ്. അവരെ ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിച്ചാല്‍ രണ്ടുണ്ട് കാര്യം. അപ്രതീക്ഷിതമായ ആശുപത്രി ചെലവിനെ കുറിച്ച് പേടിക്കേണ്ട കാര്യമില്ല. മാത്രമല്ല നിങ്ങളുടെ ശ്രദ്ധയില്‍ അവര്‍ സന്തുഷ്ടരാവുകയും ചെയ്യും. നൂറ്റമ്പതു രൂപ മുതല്‍ ചേരാവുന്ന കാഷ്‌ലെസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. വിദേശരാജ്യങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കില്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും വേണ്ടത്ര ജനപ്രിയമായിട്ടില്ല.

താങ്കള്‍ പ്രിയപ്പെട്ടവരുടെ പേരില്‍ 1000 രൂപയ്ക്ക് ഏതെങ്കിലും പ്രമുഖ കമ്പനിയുടെ ഓഹരികള്‍ വാങ്ങുക. അതിന്റെ രേഖകളാവട്ടെ ഇത്തവണ പിറന്നാള്‍ സമ്മാനം. ടി.സി.എസ്, ഐ.ടി.സി, റിലയന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, ടാറ്റാമോട്ടോര്‍സ് പോലുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുക. ഒരു സമ്മാനമാവുന്നതോടൊപ്പം അത്യാവശ്യഘട്ടത്തില്‍ നിങ്ങള്‍ക്കു തന്നെ ഉപകാരപ്പെടുകയും ചെയ്യും.


സഹോദരിക്ക് പിറന്നാള്‍ സമ്മാനമായി വില കൂടിയ ആഡംബര്‍ വസ്തുക്കള്‍ നല്‍കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഓരോ പിറന്നാളിനും ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നത്. സമ്മാനം കിട്ടിയതിന്റെ സന്തോഷം അവര്‍ക്കുണ്ടായിരിക്കും. അതോടൊപ്പം ആ പണം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ആനന്ദം നിങ്ങള്‍ക്കും.

പണപ്പെരുപ്പത്തെ തുടര്‍ന്ന് പലിശനിരക്കുകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഓരോ സമ്മാനവും ഓരോ ഫിക്‌സഡ് ഡിപ്പോസിറ്റ് ആക്കി മാറ്റിയാല്‍ തെറ്റൊന്നുമില്ല. ഡിപ്പോസിറ്റ് എന്നു കേള്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ തന്നെ വേണമെന്ന് എവിടെയും പറയുന്നില്ല. നിങ്ങള്‍ 500 രൂപ പത്തുവര്‍ഷത്തേക്ക് നിക്ഷേപിച്ച് ആ സര്‍ട്ടിഫിക്കറ്റ് അവര്‍ക്കു സമ്മാനമായി നല്‍കാം.

പലപ്പോഴും നമ്മള്‍ വളരെ സമയമെടുത്ത് തിരഞ്ഞെടുക്കുന്ന സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നു വരില്ല. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഗിഫ്റ്റ് കാര്‍ഡ്. ഒട്ടുമിക്ക ബാങ്കുകളും ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത്തരം ഗിഫ്റ്റ് ഗാര്‍ഡുകളിലൂടെ പണം പിന്‍വലിക്കാനും സാധിക്കും. തീര്‍ച്ചയായും സമ്മാനം കൊടുത്തു. അത് സൂക്ഷിച്ചുവയ്‌ക്കേണ്ടതും സൂക്ഷിച്ചുചെലവാക്കേണ്ടതും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചുമതലയാണ്.


ഗോള്‍ഡ് ഫണ്ടുകളിലും ഗോള്‍ഡ് ഇ.ടി.എഫുകളിലും നിക്ഷേപിക്കാം. പ്രത്യേകിച്ചും സഹോദരിമാരുള്ളവര്‍ക്ക് നല്ലൊരു സമ്മാനരീതിയാണിത്. ഇങ്ങനെ നിങ്ങള്‍ നല്‍കുന്ന സമ്മാനങ്ങള്‍ അവരുടെ വിവാഹസമയത്ത് നിങ്ങള്‍ക്കു തന്നെ ആശ്വാസം നല്‍കും.

English summary
How we can change our gifts to a best investment? Me must think in a different way, Ofcourse gift creates positive relations, bonding, communication and community. Same time We want to change it as a valuable one also.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST