Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അര്‍ജന്റീനാ ടീം ധാക്കയിലെത്തി

Posted by:
Published: Monday, September 5, 2011, 14:47 [IST]

 

ധാക്ക: നൈജീരിയക്കെതിരേയുള്ള സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി. ബംഗബന്ധു സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മല്‍സരം.

അതേ സമയം ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് അര്‍ജന്റീന-നൈജീരിയ മല്‍സരത്തില്‍ ജനപങ്കാളിത്തം കുറയ്ക്കുമെന്ന ആശങ്കയുണ്ട്. കളി കാണാന്‍ ചുരുങ്ങിയത് 100 ഡോളര്‍ ചെലവഴിക്കണമെന്നതാണ് സാധാരണക്കാരെ വലയ്ക്കുന്നത്. 24000ആളുകള്‍ക്കു മാത്രം ഇരിയ്ക്കാന്‍ സൗകര്യമുള്ള സ്‌റ്റേഡിയത്തിലെ പകുതിയോളം കസേരകള്‍ ഒഴിഞ്ഞുകിടക്കാനാണ് സാധ്യത.

കനത്ത സുരക്ഷാസംവിധാനമാണ് ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന ടീമിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഡിയം ബില്‍ഡിങിലുള്ള മുഴുവന്‍ കടകളും സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്-ബംഗ്ലാദേശ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി ബാദല്‍ റോയ് അറിയിച്ചു.

English summary
The Argentine national soccer team arrived dhaka Monday morning for their international friendly match against Nigeria.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI