കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓം പ്രകാശ്: അന്ന് ഗുണ്ട, ഇന്ന് സമുദായ നേതാവ്

  • By Lakshmi
Google Oneindia Malayalam News

Omprakash with other SNDP members
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ ഓംപ്രകാശിന്റെ പേരില്‍ എസ്എന്‍ഡിപിയില്‍ പോര് കൊഴുക്കുന്നു. എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റിന്റെ തിരുവനന്തപുരം ജില്ലാ നേതാവായി ഓംപ്രകാശിനെ നിയോഗിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം യൂത്ത്മൂവ്‌മെന്റ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെക്കുറിച്ചു പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഓംപ്രകാശിനെ യുവജനസംഘടനയുടെ ചുമതലയേല്‍പ്പിച്ചത്. എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് ജില്ലാ ട്രഷററാണ് ഓംപ്രകാശ്.

ഇതിനൊപ്പം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ നടേശനൊപ്പം ഓംപ്രകാശ് നില്‍ക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകളും തിരുവനന്തപുരത്ത് വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്. ഓംപ്രകാശ് പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി നല്ലവഴിയ്ക്ക് വരാന്‍ ആഗ്രഹിക്കുകയാണെന്നാണ് എസ്എന്‍ഡിപി നേതൃത്വം പറയുന്നത്.

എന്നാല്‍ വെള്ളാപ്പള്ളിയോട് പിണങ്ങി ശ്രീനാരായണ ധര്‍മവേദിയുണ്ടാക്കിയ ഗോകുലം ഗോപാലന്‍, ബിജു രമേശ് തുടങ്ങിയ പ്രമുഖര്‍ കരുതുന്നത് ഓംപ്രകാശിനെ മറുവിഭാഗം കൂടെക്കൂട്ടിയിരിക്കുന്നത് തങ്ങളെ ഇല്ലാതാക്കാനാണെന്നാണ്.

തങ്ങളെ ഇല്ലാതാക്കാനാണ് ഓംപ്രകാശിനെ വെള്ളാപ്പള്ളി കൂട്ടുപിടിച്ചിരിക്കുതെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറയുകയും ചെയ്തു. 2009ലെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധത്തോടെയാണ് ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നത്.

കൊല്ലപ്പെട്ട പോള്‍ ജോര്‍ജ്ജിനൊപ്പം കാറില്‍ ഓംപ്രകാശും മറ്റൊരു ഗൂണ്ടയായ പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നുവെന്ന്പൊലീസ് കണ്ടെത്തി. ആദ്യം കേസില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന ഓംപ്രകാശ് പിന്നീട് കേസ് സിബിഐ ഏറ്റെടുത്തതോടെ മാപ്പുസാക്ഷിയായി.

ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പുതിയ വിവാദങ്ങളിലൊന്നും പെടാതിരുന്ന ഓംപ്രകാശ് പെട്ടെന്നൊരു ദിവസം എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് നേതാവായി മാറുകയായിരുന്നു.

ഗുണ്ടാ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍പെടുത്തി ആറുമാസം ഓംപ്രകാശിനെ നേരത്തേ തടവിലാക്കിയിരുന്നു. കുപ്രസിദ്ധ ഗൂണ്ടയെ പരസ്യമായി നേതൃനിരയിലേക്ക് ഉയര്‍ത്തിയതിനെതിരെ സമുദായത്തിലെ സാധാരണക്കാരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ തന്നെ കള്ളക്കേസുകളില്‍ കുടുക്കിയതാണെന്നും സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നുമാണ് ഓംപ്രകാശിന്റെ വിശദീകരണം.

English summary
Om Prakash, a history-sheeter who gained notoriety for his association with the murdered businessman Paul Muthoot, is turning a new role,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X