കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന് പിന്നാലെ വജ്ര എടിഎമ്മുകളും

  • By Ajith Babu
Google Oneindia Malayalam News

Golden ATM
മുംബൈ: ആദ്യം പണം, പിന്നെ സ്വര്‍ണം ഇനിയിപ്പോള്‍ വജ്രവും എടിഎമ്മുകളിലൂടെ വരികയാണ്. ഇനി വജ്രം വാങ്ങാന്‍ ആഭരണക്കടയില്‍ പോകേണ്ടെന്ന് ചുരുക്കം. മുംബൈയിലെ ഗീതാഞ്ജലി ഗ്രൂപ്പാണു ഡയമണ്ട് എടിഎം സംവിധാനം അവതരിപ്പിയ്ക്കുന്നത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം 75 എടിഎമ്മുകളാണു വിവിധ മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നത്. കട്ടികള്‍, നാണയങ്ങള്‍ എന്നിവയായിട്ടാണു സ്വര്‍ണവും വെള്ളിയും ലഭിക്കുക.

അമ്പത് കോടി രൂപ ചെലവില്‍ സ്ഥാപിയ്ക്കുന്ന പദ്ധതിയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400-500 കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് ഗീതാഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു. ആയിരം മുതല്‍ 30,000 രൂപ വരെ വിലയില്‍ ് വിവിധ വലിപ്പത്തില്‍ ഇവ ലഭ്യമാക്കും.

English summary
After cash, now gold and diamond will be available through ATMs, where one can now purchase medallions, coins or jewellery. The Gitanjali Group has launched such a vending machine in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X