Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അമിക്കസ് റിപ്പോര്‍ട്ട്: മോഡി പ്രതിക്കൂട്ടില്‍

Posted by:
Published: Sunday, October 23, 2011, 12:09 [IST]

 Probe Narendra Modi 2002 Riots Amicus Report Aid0032
 

ദില്ലി: ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു തിരിച്ചടി. മോഡിയെ കുറ്റ വിമുക്തനാക്കിയ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. 2002ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശം.

കേസ് അന്വേഷിച്ച ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മോഡിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ നല്‍കിയിരിക്കുന്നത്.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉതകുന്ന കുറ്റാരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കലാപക്കേസിലെ മുഖ്യ സാക്ഷി സാഖിയ ജാഫ്രിയുടെ പരാതിയെത്തുടര്‍ന്നാണു സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

റിപ്പോര്‍ട്ട് രഹസ്യമാണെങ്കിലും പ്രത്യേക അന്വേഷണസംഘത്തിന് ഇതിന്റെ പകര്‍പ്പ് നല്‍കിയേക്കും. കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിക്കെതിരെ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മൊഴി മോഡി കുറ്റക്കാരനാണെന്നതിന് തെളിവാണെന്നും രാജു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുക്കള്‍ക്ക് തങ്ങളുടെ രോഷം തീര്‍ക്കാന്‍ മുസ്ലീങ്ങളെ ആക്രമിച്ചോട്ടെയെന്ന് പൊലീസിന് നിര്‍ദ്ദേശം മോഡി നല്‍കിയെന്നാണ് ഭട്ടിന്റെ മൊഴി. മൊഴി നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സഞ്ജീവ് ഭട്ട് അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2002 ഫെബ്രുവരി 26നു മോഡി വിളിച്ച യോഗത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമെ മുഖ്യമന്ത്രിയുടെ പങ്കു കണ്ടെത്താന്‍ കഴിയൂ.

സഞ്ജീവ് ഭട്ടിനെ അവിശ്വസിക്കുന്നതു പോലെ തന്നെ ഭട്ടിനെതിരേ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥരെയും അവിശ്വസിക്കേണ്ടിവരും. ഇവരുടെ സാക്ഷി മൊഴികള്‍ വിചാരണ കോടതി രേഖപ്പെടുത്തണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഇനി വിചാരണക്കോടതി പരിഗണിക്കും. രാജുവിന്റെ റിപ്പോര്‍ട്ട് വിചാരണക്കോടതി അംഗീകരിക്കുകയാണെങ്കില്‍ ഗോധ്ര കലാപക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിചാരണ നേരിടേണ്ടി വരും.

English summary
In a major set back to Narendra Modi, amicus curiae Raju Ramachandran report could lay the ground for the Gujarat CM to be chargsheeted for his alleged role in the 2002 riots in the state, an exclusive report on Sunday's edition of The Hindu report
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST