Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൂത്തുപറമ്പ്: പുനരന്വേഷണം വേണമെന്ന് സുധാകരന്‍

Posted by:
Published: Wednesday, October 26, 2011, 14:42 [IST]

 K Sudhakaran Kuthupramba Shooting Letter Aid0031
 

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്തു നല്‍കുമെന്ന് കെ.സുധാകരന്‍ എം.പി.

തന്റെ നിരപരാധിത്വം തെളിയിക്കാനാണ് പുനരന്വേഷണം ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച തന്നെ കത്ത് നല്‍കും. കേസില്‍ പഴയ ഡിവൈഎഫ്‌ഐക്കാര്‍ എനിയ്ക്കുവേണ്ടി സാക്ഷി പറയും. എന്റെ കത്ത് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാം. എനിക്ക് എന്റെ നിരപരാധിത്വം തെളിയിച്ചേ പറ്റൂ. അതുകൊണ്ട് പാര്‍ട്ടി എന്തു തന്നെ ചെയ്താലും സംഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും-അദ്ദേഹം പറഞ്ഞു

അഞ്ച് പേരുടെ മരണത്തിനിടയാക്കി 1994ല്‍ നടന്ന കൂത്തുപറമ്പ് വെടിവയ്പ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് കെ. സുധാകരന്‍ എംപി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരുള്ളൂവെന്നും ഗൂഢാലോചന പുറത്തുവന്നാല്‍ സിപിഎമ്മിലെ ജയരാജന്‍മാരും പിണറായിയും കേസില്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദി കെ.സുധാകരന്‍ എം.പിയാണെന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. താനുള്‍പ്പെടെയുള്ളവര്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയായിരുന്ന എം.വി രാഘവനെ കൂത്തുപറമ്പിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചത് സുധാകരനാണെന്നായിരുന്നു രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച വീണ്ടും അന്വേഷണം നടത്തണമെന്ന് കൊടിയേരി ബാലകൃഷ്ണനടക്കമുള്ള ഇടത്പക്ഷത്തെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞ കാര്യം സുധാകരന്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും താനോ രാഘവനോ വെടിവെയ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Congress MP K Sudhakaran today demanded that a further probe must be conducted into the Koothuparambu police firing case on November 25, 1994,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST