Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രിയങ്ക ചോപ്രയുടെ അച്ഛനൊരു വിഡ്ഢി: തസ്ലീമ

Posted by:
Published: Saturday, November 5, 2011, 10:05 [IST]

 Priyanka Chopra Father An Idiot Taslima Aid0031
 

ബാംഗ്ലൂര്‍: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ എല്ലായ്‌പോഴും അത് വിവാദമായി മാറാറുണ്ട്. നോവലായാലും പ്രസ്താവനയായാലുമൊക്കെ തസ്ലീമയ്‌ക്കൊപ്പം വിവാദവുമുണ്ട്.

ഇപ്പോള്‍ ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട് തസ്ലീമ നടത്തിയ പ്രസ്താവന വലിയ വിവാദമാവുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട ഒരു കമന്റാണ് തസ്ലീമയെ വിവാദത്തിലാക്കിയിരിക്കുന്നത്. പ്രിയങ്കയുടെ പിതാവ് ക്യാപ്റ്റന്‍ ഡോക്ടര്‍ അശോക് ചോപ്ര ഒരു വിഡ്ഢിയാണെന്നാണ് തസ്ലീമ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തസ്ലീമ വെറുതെ വാര്‍ത്തയുണ്ടാക്കാന്‍ എന്തെങ്കിലും പറഞ്ഞതായിരിക്കുമെന്ന് കരുതരുത്. പ്രിയങ്കയുടെ അച്ഛന്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് തസ്ലീമ അദ്ദേഹമൊരു വിഡ്ഢിയാണെന്ന് സമര്‍ഥിക്കുന്നത്.

പ്രിയങ്ക തനിക്ക് മകനെപ്പോലെയാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍ ഇതൊരു വിഡ്ഢിത്തമാണെന്ന് തസ്ലീമയ്ക്ക് തോന്നി, അവര്‍ അത് പറയുകയും ചെയ്തു.

എന്തൊരു വിഡ്ഢിയായ മനുഷ്യന്‍, പെണ്‍മക്കളോടുള്ള മനോഭാവം ഇപ്പോഴും മാറിയിട്ടില്ല. എന്റെ മകന്‍ എനിയ്ക്ക് മകളെപ്പോലെയാണ് എന്ന് അഭിമാനത്തോടെ അച്ഛന്‍മാര്‍ പറയുന്ന കാലത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്- എന്നാണ് ഇതുസംബന്ധിച്ച് തസ്ലീമയുടെ ട്വീറ്റ്. ഇതിനോട് പ്രിയങ്ക എന്തായാലും ഇതുവരെ പ്രതികിരച്ചിട്ടില്ല.

English summary
Controversial Bangladeshi writer, Taslima Nasreen’s latest target is Bollywood actress Priyanka Chopra’s father,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 101 / 3, 37.1 Overs