കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്‌ബെറിയില്‍ നിന്ന് ജിമെയില്‍ ഔട്ട്?

Google Oneindia Malayalam News

Blackberry
സാന്‍ഫ്രാന്‍സിസ്‌കോ: ബ്ലാക്ക് ബെറി ഫോണുകളില്‍ ജിമെയില്‍ ഉപയോഗിക്കുന്നതിന് ഇനി മുതല്‍ സപ്പോര്‍ട്ട് നല്‍കേണ്ടെന്ന് ഗൂഗിള്‍ തീരുമാനിച്ചു. നവംബര്‍ 22 മുതല്‍ ഗൂഗിള്‍ ഇമെയിലിനുള്ള അപ്ലിക്കേഷന്‍ ബ്ലാക്ക് ബെറി ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെയാണ് പ്രഖ്യാപിച്ചത്. പക്ഷേ, ഈ അപ്ലിക്കേഷന്‍ നേരത്തെ ഡൗണ്‍ ലോഡ് ചെയ്തവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടില്ല.

ബ്ലാക്ക് ബെറി സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇങ്ക് മോഷന്‍ ലിമിറ്റഡിനെ വെട്ടിലാക്കുന്നതാണ് ഗൂഗിളിന്റെ തീരുമാനം. കാരണം ഇപ്പോള്‍ തന്നെ മൊബൈല്‍ ഉപഭോക്താക്കളില്‍ അധികപേരും ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയ് സോഫ്റ്റ്‌വെയറിലേക്കും ആപ്പിളിന്റെ ഐഫോണിലേക്കും കൂടുമാറി കഴിഞ്ഞു.

ബ്ലാക്ക് ബെറിയുടെ സപ്പോര്‍ട്ട് പിന്‍വലിച്ചെങ്കിലും ഐഫോണിനുവേണ്ടി നിരവധി അപ്ലിക്കേഷനുകളാണ് ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ ഗൂഗിളിന്റെ തീരുമാനത്തില്‍ പരിഭ്രാന്തരാവേണ്ട കാര്യമൊന്നുമില്ലെന്നാമ് റിമ്മിന്റെ നിലപാട്. അപ്ലിക്കേഷന്‍ മാത്രമാണ് ഗൂഗിള്‍ ബ്ലോക്ക് ചെയ്യുന്നത്.

സാധാരണ രീതിയില്‍ ഇമെയില്‍ ചെക്ക് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. അപ്ലിക്കേഷന്‍ ഇമെയില്‍ വായന എളുപ്പമാക്കുമെന്നു മാത്രമേയുള്ളൂ. അല്ലെങ്കില്‍ ബ്ലാക്ക്‌ബെറി സര്‍വീസുകളില്‍ ഗൂഗിള്‍ എക്കൗണ്ട് ഉള്‍പ്പെടുത്തിയാലും മതിയാവും. പുതിയ ബ്ലാക്ക് ബെറി ഫോണ്‍ വാങ്ങി ഗൂഗിള്‍ അപ്ലിക്കേഷന്‍ സെറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവും. കാരണം ബ്ലാക്ക് ബെറിക്കുള്ള അപ്ലിക്കേഷന്‍ ഇനി ഗൂഗിള്‍ ഡെവലപ് ചെയ്യുന്നില്ല.

English summary
Google Inc, the maker of Android software for mobile phones, will stop supporting the Gmail application for rival BlackBerry smartphones made by Research In Motion Ltd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X