കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ്ഹൗസ് ജനാലയില്‍ വെടിയുണ്ട തറച്ചു

  • By Lakshmi
Google Oneindia Malayalam News

White House
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും കുടുംബവും താമസിക്കുന്ന വൈറ്റ് ഹൗസിന്റെ പുറം ജനാലയില്‍ വെടിയുണ്ട പതിച്ചു. വൈറ്റ് ഹൗസ് പരിസരത്തുനിന്നും മറ്റൊരു വെടിയുണ്ടയും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 11ന് വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസ് പരിസരത്ത് വെടിയൊച്ച കേട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനിടയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

ജനാലയിലുള്ളത് കാഠിന്യമുള്ള ചില്ലായതിനാലാണ് വെടിയുണ്ട അകത്ത് കടക്കാതിരുന്നത്. വെടിവയ്പു കേസില്‍ ഓസ്‌കര്‍ ഒര്‍ട്ടെഗ ഹെര്‍ണാണ്ടസ് എന്ന ഇരുപത്തൊന്നുകാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒബാമ ഹവായിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു വെടിവെയ്പുണ്ടായത്.

വെള്ളിയാഴ്ചത്തെ സംഭവത്തിന് പിന്നാലെ പരസരത്തുവെച്ച് ഒരു റൈഫിള്‍ കണ്ടെടുത്തിരുന്നു. വെടിയുതിര്‍ത്തുവെന്ന് കരുതുന്ന 21കാരന്‍ ഒരു ഒബാമ ഭ്രമക്കാരനാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വൈറ്റ് ഹൗസ് ആക്രമിക്കാനുള്ള ദൗത്യം തന്നെ ദൈവം എല്‍പ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ വിശ്വസിക്കുന്നുണ്ടത്രേ. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
US authorities are investigating two bullets that hit the White House, one of them apparently cracking a window on the residential level while President Barack Obama was traveling,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X