കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരില്‍ അനാകോണ്ട

  • By Lakshmi
Google Oneindia Malayalam News

Anaconda
മൈസൂര്‍: വെള്ളത്തിനടിയില്‍ നിന്നും കുറ്റിക്കാടിനിടയില്‍ നിന്നും ചടുലവേഗത്തിലെത്തി മനുഷ്യരെ ആക്രമിക്കുന്ന ചിത്രമാണ് അനാകോണ്ടയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണരുന്നത്. ഇതിനാണെങ്കില്‍ നമ്മുടെ കടപ്പാട് ഹോളിവുഡിനോടാണ്. ഇനിയെന്തായാലും അനാകോണ്ടകളെ നേരിട്ട് കാണാന്‍ ഇന്ത്യയിലും അവസരമൊരുങ്ങുകയാണ്. ഇതിനായി മൈസൂരില്‍ എത്തണമെന്നുമാത്രം.

മൈസൂര്‍ മൃഗശാലയിലാണ് ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളിലൊന്നായ അനകോണ്ട എത്തിയിരിക്കുന്നത്. കൊളംബോയില്‍ നിന്നാണ് അഞ്ച് അനാകോണ്ടകളെ കഴിഞ്ഞ ദിവസം ഇവിടെയെത്തിച്ചത്. കൊളംബോയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സില്‍ നിന്നാണ് ഇവയെ കൊണ്ടുവന്നിരിക്കുന്നത്.

പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച രാത്രി ചെന്നെയിലെത്തിച്ച അനാകോണ്ടകളെ റോഡ് മുഖേനയാണ് മൈസൂരില്‍ കൊണ്ടുവന്നത്. ഇവയുടെ ജീവിത, ആചാര, പരിചരണ രീതികള്‍ പഠിക്കുന്നതിന് ഒരു പ്രത്യേക സംഘം കൊളംബോയിലെ മൃഗശാലയിലേക്ക് പോകുന്നുണ്ട്.

തെക്കേ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ അനാകോണ്ടകളെയാണ് മൈസൂരില്‍ എത്തിച്ചിരിക്കുന്നത്. വെള്ളത്തിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. അതിനാല്‍ ഇവയ്ക്കു വേണ്ടി പ്രത്യേക വാസസ്ഥലം മൈസൂര്‍ മൃഗശാലയില്‍ ഒരുക്കുന്നുണ്ട്.

താത്കാലികമായി മൃഗശാല ആശുപത്രിയോട് ചേര്‍ന്നുള്ള ജലസംഭരണിയിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. നവംബര്‍ 25ന് വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് ഇവയെ കാണാന്‍ അവസരം ലഭിയ്ക്കും.

ഇന്ത്യയില്‍ അനാകോണ്ടകളുള്ള ഏക മൃഗശാലയെന്ന ഇപ്പോള്‍ പേര് മൈസൂര്‍ മൃഗശാലയ്ക്ക് സ്വന്തമായി. കൊണ്ടുവന്നിരിക്കുന്ന അനാകോണ്ടകള്‍ക്ക് മൂന്ന് അടിനീളം മാത്രമേയുള്ളു, പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഇവയ്ക്ക് മുപ്പത് അടിവരെ നീളമുണ്ടാകും. ഇതിനായി പത്തുവര്‍ഷമെങ്കിലുമെടുക്കും. പൂര്‍ണവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ഇവയ്ക്ക് 250കിലോഗ്രാം വരെ ഭാരമുണ്ടാകും. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പാമ്പുകള്‍ പതിനഞ്ച് ദിവസം മാത്രം പ്രായമുള്ളവയാണ്, ഒന്നരക്കിലോയാണ് ഇവയുടെ ഭാരം.

English summary
Anaconda, the large, non-venomous snake found in South America and which has spawned two horror movies, is the newcomer at the Chamarajendra Zoological Gardens Mysore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X