കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അണക്കെട്ടിന് പേര് കേരളപെരിയാര്‍ ന്യൂ ഡാം

  • By Lakshmi
Google Oneindia Malayalam News

Mullaperiyar Dam
കുമളി: മുല്ലപ്പെരിയാറ്റില്‍ കേരളം പുതുതായി നിര്‍മ്മിക്കുന്ന അണക്കെട്ടിന് 'കേരളപെരിയാര്‍ ന്യൂ ഡാം' എന്ന് പേരിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഡാമിനുവേണ്ടി പഠനം നടത്തുന്ന വിദഗ്ദ്ധസമിതിതന്നെയാണ് പുതിയ പേരും കണ്ടെത്തിയിരിക്കുന്നത്.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ അണക്കെട്ടിന് താഴെ പണിയുന്ന പുതിയഅണയ്ക്ക മുല്ലപ്പെരിയാര്‍ എന്നതിനുപകരം പുതിയ പേര് വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

ഇപ്പോഴുള്ള അണക്കെട്ടില്‍നിന്ന് 336 മീറ്റര്‍ താഴെ കണ്ടെത്തിയിട്ടുള്ള സ്ഥലത്താണ് 507 മീറ്റര്‍ നീളത്തിലും 158 മീറ്റര്‍ ഉയരത്തിലും രണ്ട് ഭാഗങ്ങളുള്ള അണക്കെട്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.

മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി 1979ല്‍ കേരളവും തമിഴ്‌നാടും സംയുക്തമായി സര്‍വ്വേ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍.

1980ല്‍ കേന്ദ്രം പുതിയ വനനിയമം നടപ്പാക്കിയതോടെയാണ് പുതിയ അണക്കെട്ടിനായുള്ള തുടര്‍നടപടികള്‍ മുടങ്ങിയത്. പിന്നീട് മുല്ലപ്പെരിയാര്‍ അപകടനിലയിലാണെന്ന പരിശോധന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേരളം 2010 ല്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് പ്രാഥമികസര്‍വ്വേ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിനേടി.

തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ബോര്‍ഹോള്‍ നിര്‍മ്മിച്ച് പാറയുടെ ഉറപ്പ് പരിശോധിച്ച് നേരത്തേ തീരുമാനിച്ച സ്ഥലം തന്നെയാണ് പുതിയ അണക്കെട്ട് പണിയുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തുകയായിരുന്നു.

English summary
The expert committee which is studying about the new dam in Mullaperiyar suggested a new name for the new dam, it is Kerala Periyar New Dam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X