Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

16കാരിയെ 2പേര്‍ ചേര്‍ന്ന് 14ദിവസം പീഡിപ്പിച്ചു

Posted by:
Published: Saturday, December 17, 2011, 12:47 [IST]

 

ദില്ലി: പതിനാറുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് രണ്ടാഴ്ചക്കാലം ലൈംഗികമായി പീഡിപ്പിച്ചു. ദില്ലിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഗുഡ്ഗാവില്‍ വച്ചായിരുന്നു പീഡനം. രണ്ടാഴ്ചയ്ക്കുശേഷം ഇവര്‍ പെണ്‍കുട്ടിയെ ദില്ലി നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടുപേരും പൊലീസ് പിടിയിലായിട്ടുണ്ട്.

സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ ദില്ലിയില്‍ കൊണ്ടുപോയി വിട്ടത്. ഇത് കണക്കാക്കാതെ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ കാര്‍ ഡ്രൈവറും മറ്റൊരാള്‍ മെക്കാനിക്കുമാണ്.

ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി ജോലിതേടിയാണ് ദില്ലിയിലെത്തിയത്. ഇവിടെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ ജോലിക്കുപോകാന്‍ തുടങ്ങി. എന്നാല്‍ നവംബര്‍ 26ന് രാത്രി ഈ കുടുംബം പെണ്‍കുട്ടിയെ ഇറക്കിവിട്ടു.

രാത്രി തനിച്ച് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ രണ്ടുമണിയോടെ കാറിലെത്തിയ വസന്ത് കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അന്നുരാത്രിതന്നെ ദൂരെയൊരിടത്ത് എത്തിച്ച് വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാം ചെയ്ത് കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ അവളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പിന്നീട് ഇയാള്‍ സുഹൃത്തായ ലീലരാം യാദവുമായിട്ടാണ് ഇവിടെയെത്തിയത്. ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഡിസംബര്‍ 10വരെ പീഡനം തുടര്‍ന്നു.

ഡിസംബര്‍ 10നാണ് ഇവര്‍ കുട്ടിയെ നഗരത്തില്‍ കൊണ്ടുപോയി വിട്ടത്. ആരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എഐഐഎംഎസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കുട്ടിയ്ക്ക് കൗണ്‍സിലിങും മറ്റ് ചികിത്സകളും നല്‍കുകയാണ്.

English summary
A 16-year-old girl was allegedly raped for two weeks by two men in Gurgaon after one of them abducted her from Delhi,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST