Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സുഹൃത്തിന്റെ കുടുംബത്തോട് സംസാരിച്ചതിന് മര്‍ദ്ദനം

Posted by:
Published: Thursday, January 19, 2012, 9:28 [IST]

 

കാസര്‍ക്കോട്: കോഴിക്കോട്ടെ ഷാഹിദ് ബാവ സംഭവത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കുന്ന സദാചാരപൊലീസ് വാര്‍ത്ത വീണ്ടും. ഇത്തവണ കാസര്‍ക്കോട്ടാണ് സദാചാരപൊലീസിന്റെ ക്രൂരമായ വിളയാട്ടം നടന്നിരിക്കുന്നത്.

അന്യമതക്കാരനായ സുഹൃത്തിന്റെ കുടുംബത്തോട് സംസാരിച്ചതിന്റെ പേരില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായി. എം വിശ്വനാഥന്‍ എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്. നഗരത്തലെ ഇലസ്‌ട്രോണിക്‌സ് സര്‍വ്വീസ് കേന്ദ്രത്തിന്റെ മാനേജരായ കെ കുഞ്ഞിരാമന്റെ മകനാണ് വശ്വനാഥന്‍. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു പണവും മൊബൈല്‍ഫോണും തട്ടിയെടുത്തശേഷം യുവാവിനെ സംഘം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കാസര്‍കോട് മഹോല്‍സവം നടക്കുന്ന വിദ്യാനഗര്‍ സ്‌റ്റേഡിയത്തില്‍ നിന്നു ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് വിശ്വനാഥനെ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്.

പ്രദര്‍ശന നഗരിയില്‍ വച്ചു കണ്ട കുടുംബസുഹൃത്തായ യുവാവിനോടും സഹോദരിയോടും മാതാവിനോടും വിശ്വനാഥന്‍ സംസാരിച്ചിരുന്നു. തുടര്‍ന്നു ബൈക്കുമായി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി വിശ്വനാഥിന്റെ പേരും സ്ഥലവും ചോദിക്കുകയായിരുന്നു.

തുടര്‍ന്നു അവരുടെ ബൈക്കില്‍ നിര്‍ബന്ധിച്ചു കയറ്റി ചെട്ടുംകുഴിയിലേക്ക് കൊണ്ടുപോയി അന്യമതക്കാരിയോട് സംസാരിക്കുമോ എന്നു പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നു വിശ്വനാഥന്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ചെട്ടുംകുഴിയില്‍ നിന്നു വീണ്ടും കാറില്‍ ഒളിയത്തടുക്കയിലേക്കു കൊണ്ടുപോകുന്നതിനിടെയും അവിടെ വച്ചും മര്‍ദനം തുടര്‍ന്നു. ഇതിനിടെ മൊബൈല്‍ ഫോണിലേക്കു വന്ന കോളുകള്‍ എടുക്കാനും സമ്മതിച്ചില്ല. പിന്നീട് ഫോണ്‍ സംഘം പിടിച്ചുവാങ്ങി.

തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞു പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിശ്വനാഥന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതു മനസ്സിലാക്കിയ സംഘം തന്നെ സ്‌റ്റേഡിയത്തിന്റെ പിറകുവശത്ത് ഉപേക്ഷിക്കുകയും കയ്യിലുണ്ടായിരുന്ന 15,000 രൂപയും എടിഎം കാര്‍ഡും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നുവെന്നു വിശ്വനാഥന്‍ പറഞ്ഞു.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിനാണ് കേസ്. ഹിദായത്ത് നഗര്‍ അടുക്കത്തില്‍ ഹൗസില്‍ ഉമ്മര്‍ (37), പാറ ഹൌസില്‍ എം.ഹാരിസ് (30),ചെട്ടുംകുഴി ഹൌസില്‍ അബ്ദുല്‍ അസീസ് (32) സഹോദരന്‍ അബ്ദുല്‍ ഹമീദ് (28) ചെട്ടുംകുഴിയിലെ അബ്ദുല്‍ ഖയ്യൂം (30), അടുക്കത്തില്‍ ഹൌസില്‍ എ.എ ഹാരിസ് (30), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

English summary
Shoking moral police act is now at Kasarcode. A youth attacked mercilessly over taking his friend's family,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST