Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തു

Posted by:
Published: Thursday, January 19, 2012, 15:17 [IST]

 19 Man Marries Corpse Of Dead Firlfriend Aid0031
 

ബാങ്കോക്ക്: പ്രണയങ്ങള്‍ പലപ്പോഴും വിചിത്രമാണ്. ഇവയില്‍ ചിലതെങ്കിലും വലിയ വാര്‍ത്തകളാകാറുണ്ട്. അസാധാരണമായ പ്രണയം കൊണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് തായ്‌ലാന്റുകാരനായ ചാദില്‍ ഡെഫി.

കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തുകൊണ്ടാണ് ഡെഫി തങ്ങളുടെ പ്രണയത്തെ ലോകപ്രശസ്തമാക്കിയിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഡെഫിയും കാമുകി സരിണ്യ കംസൂക്കും വിവാഹിതരാകാന്‍ തീരുമാനിച്ചത്.

എന്നാല്‍ വിവാഹസ്വപ്‌നങ്ങളുമായി കഴിഞ്ഞിരുന്ന സരിണ്യ വിവാഹത്തിന് ഏതാനും നാള്‍ മുമ്പ് ഒരു വാഹനാപകടത്തില്‍ മരിച്ചു.

മരിച്ചെങ്കിലും കാമുകിയെ മറക്കാന്‍ ഡെഫിയ്ക്ക് സാധിച്ചില്ല. തങ്ങളുടെ ഇരുവരുടെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്ന വിവാഹം നടത്താന്‍ തന്നെയായിരുന്നു ഡെഫിയുടെ തീരുമാനം. അങ്ങനെ സരിണ്യയുടെ ജീവനറ്റ ശരീരത്തില്‍ ഡെഫി വിവാഹമോതിരം ചാര്‍ത്തി.

സുറിന്‍ നഗരത്തില്‍ ജനുവരി നാലിന് ബുദ്ധമതാചാരപ്രകാരമായിരുന്നു ഡെഫി മൃതദേഹത്തെ വിവാഹം ചെയ്തത്. അത്യപൂര്‍വ്വമായ ഈ കാഴ്ച തായ് നാഷണല്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു.

വിവാഹച്ചടങ്ങിന് പിന്നാലെ സരിണ്യയുടെ ശവസംസ്കാരച്ചടങ്ങളുകളും നടന്നു. പിന്നീട് ഡെഫി വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫേസ്‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
A grief stricken boyfriend married his dead girlfriend at her funeral and then posted their wedding snaps on his Facebook page,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter