കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ

Google Oneindia Malayalam News

Railway
ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.

യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.

എന്നാല്‍ താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 365 ദിവസകാലാവധി അനുവദിക്കുന്നതിലും മാറ്റം വരുത്തില്ല.

നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. അത്യാവശ്യ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് സമയം 24 മണിക്കൂറാക്കി കുറയ്ക്കുകയായിരുന്നു.

English summary
The railways has decided to increase the advance reservation period from the current 90 days to 120 days from March 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X