കലാപത്തില്‍ മോഡിക്ക് പങ്കില്ല: എസ്‌ഐടി

വ്യാഴം, ഫെബ്രുവരി 9, 2012, 11:57 [IST]
Modi
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപകേസില്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സിബിഐ മേധാവി ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ്‌ഐടി റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ പരാതിയിലാണ് സുപ്രിം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ ആക്രമണത്തില്‍ എംപിയോടൊപ്പം 69 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

സീല്‍വെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ ചോര്‍ത്തിയെടുത്തുവെന്നറിയില്ല. മോഡിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേ സമയം 2002ലെ കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തിയ മോഡിസര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
English summary
The Supreme Court-appointed special investigation team (SIT) on Wednesday gave a clean chit to chief minister Narendra Modi over allegations of his involvement in the 2002 riots.
User Comments
IQBAL 09 Feb 2012 02:34 pm
നിയമത്തിന്റെ ആനുകൂല്യം ഇത് പോലുള്ള തെരുവ് പട്ടികള്‍ക്ക് കൊടുത്തുകൊണ്ട് ഇന്ത്യന്‍ അന്യേഷണ എജെന്സികളും ജുഡിഷ്യറിയുമൊക്കെ നിയമത്തെ കാറ്റില്‍ പരത്തി കളിക്കുന്നു. ഇവന്റെയൊക്കെ കയ്യില്‍ നിന്ന് കോടികള്‍ വാങ്ങി ഇവനൊക്കെ രാഷ്ട്രിയ, നിയമ പരിരക്ഷ നല്‍കുന്ന ഇന്ത്യന്‍ ജുഡിഷ്യറി സംവിധാനത്തിലെ തലവന്മാരെ, നിങ്ങള്‍ ഇന്ത്യ മഹാരാജ്യതിനെന്നല്ല ലോകത്തിനു തന്നെ അപമാനമാണ്. HYARI .
Abdul 09 Feb 2012 12:44 pm
every one knowing about Gujarat tragedy. Mr. Modi he is the main person who done these all thinks, that's everyone know about. so if government punish him or not he never escape from the court of the god.
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs