തലശേരിയില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തി

വ്യാഴം, ഫെബ്രുവരി 9, 2012, 11:40 [IST]
 Kannur
തലശേരി: തലശേരിയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള അഞ്ച് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി. കൊളശേരി കോമത്തു പാറാലിലെ ക്രഷറിനു സമീപമുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിനു സമീപത്തു നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകള്‍.

ചില പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനായി ആയുധങ്ങളുടേയും ബോംബുകളുടേയും സംഭരണം നടക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.

സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിന്‍സിപ്പല്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌കോഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
English summary
Five bombs were seized from an uninhabited house at Kolassery under the Thalassery Police Station limits here on Thursday.,
User Comments
suresh thalasserry 11 Feb 2012 02:27 am
വാളെടുത്തവന്‍ വാളാല്‍ ബോംബെടുത്തവന്‍ ബോംബാല്‍............
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs