തിരുവനന്തപുരം: പുതുതലമുറയില്‍ പെട്ട വിദ്യാസമ്പന്നരായവര്‍ പാര്‍ട്ടിയിലേയ്ക്ക് കടന്നു വരുന്നില്ലെന്ന് വിമര്‍ശനം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു ചര്‍ച്ചയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
കര്‍ഷകരും കര്‍ഷകതൊഴിലാളികളും മറ്റുവിഭാഗം തൊഴിലാളികളുമാണ് കൂടുതലായും പാര്‍ട്ടിയിലുള്ളത്. കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും പെരുകിയിട്ടും കാര്‍ഷിക മേഖലയില്‍ കാര്യമായി ഇടപെടാന്‍ പാര്‍ട്ടിക്കായില്ല എന്നും വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടി നയങ്ങളും പരിപാടികളും മനസ്സിലാക്കുന്നതിന് ബഹുജന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നതായി പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബലകൃഷ്ണന്‍ അറിയിച്ചു.
കേരളത്തിന്റെ സാമൂഹ്യഘടന മനസ്സിലാക്കാന്‍ പാര്‍ട്ടി ശ്രമിയ്ക്കുന്നില്ല. പുത്തന്‍പണക്കാര്‍ എന്നൊരു പുതിയ വിഭാഗം ഉദയം ചെയ്തിട്ടുണ്ട്. ഇവര്‍ ജാതിമത സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയേയും ഭരണകൂടത്തേയും സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.
ഇതെ കുറിച്ച് പരിശോധിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കേരളത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടായിട്ടുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.
അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി കേരളത്തിലേയ്ക്കു കടന്നു വന്നു. അധ്വാനം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ കേരളീയര്‍ തയ്യാറല്ല. ഇതിനെ കുറിച്ചും പഠനം ആവശ്യമാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി.