അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്തു

വ്യാഴം, ഫെബ്രുവരി 9, 2012, 11:39 [IST]
തൃശൂര്‍: വിയ്യൂരില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പുലിക്കാട്ടില്‍ ദേവസി, ഭാര്യ എല്‍സമ്മ, മകന്‍ ഷിബുവിന്റെ ഭാര്യ മിനി, ഷിബുവിന്റെ മക്കളായ അനീഷ, ആല്‍ബി എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ ഷിബുവിനെ പെരിങ്ങാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സാമ്പത്തികപ്രശ്‌നങ്ങളായിരിക്കും മരണകാരണമെന്ന് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശികളായ ഇവര്‍ അടുത്ത കാലത്താണ് വിയ്യൂരിലെ മാറ്റാംപുറത്തെ വാടകവീട്ടിലെത്തിയത്. അതുകൊണ്ടു തന്നെ അയല്‍വാസികള്‍ക്കൊന്നും ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവുന്നില്ല.
English summary
Five members of a family allegedly committed suicide in Thrissur district here on Wednesday night.
User Comments
Sachu 09 Feb 2012 02:00 pm
കടം എല്ലാവര്ക്കും ഉണ്ട്.പക്ഷെ മരണം ഒന്നിനും പ്രതിവിധി അല്ല.ജീവിതത്തെ ഒരു പരീക്ഷയായി കണ്ടു അതില്‍ വിജയം നേടാന്‍ ശ്രമിക്കുക.അപ്പോള്‍ ഈശ്വരന്‍ കൂടെ ഉണ്ടാകും.
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs