മാലി മുന്‍ പ്രസിഡന്റിനെതിരേ അറസ്റ്റ് വാറണ്ട്

വ്യാഴം, ഫെബ്രുവരി 9, 2012, 14:57 [IST]
Mohammed Nasheed
കൊളംബോ: സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുഹമ്മദ് നഷീദിനും മുന്‍ പ്രതിരോധമന്ത്രി തല്‍ഹത്ത് ഇബ്രാഹിം കെലെയ്ഫാനുവിനുമെതിരേ മാലി ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ എന്തു കുറ്റത്തിന്റെ പേരിലാണ് അറസ്റ്റ് വാറണ്ടെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് നഷീദിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി) അറിയിച്ചു.

പോലിസും സൈന്യവും നഷീദിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി നീങ്ങിയിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ബലപ്രയോഗത്തിലൂടെയാണ് തന്നെ അധികാരത്തില്‍ താഴെയിറക്കിയതെന്ന നഷീദിന്റെ പരസ്യപ്രസ്താവനയെ തുടര്‍ന്ന് രാജ്യം കലാപഭൂമിയായിരിക്കുകയാണ്.
പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് അധികാരമേറ്റെടുത്തത് ജനാധിപത്യവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു.

English summary
Maldives court orders arrest of ousted president
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs