മാലി: അധികാരത്തില്‍ നിന്നു താഴെയിറക്കിയത് ബലപ്രയോഗത്തിലൂടെയാണെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്താകെ അസ്വസ്ഥത പുകയാന്‍ തുടങ്ങി. നഷീദിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് റിട്ടയേര്‍ഡ് കേണല്‍ മുഹമ്മദ് നസീമിനെ പ്രതിരോധമന്ത്രിയായും അഭിഭാഷകനായ മുഹമ്മദ് ജമീല്‍ അഹമ്മദിനെ ആഭ്യന്തരമന്ത്രിയായും നിയമിച്ചിട്ടുണ്ട്. ദേശീയ സര്‍ക്കാറിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. പക്ഷേ, രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സ്ഥിതി പരിഗണിച്ചാണ് ഈ നിയമനമെന്ന് ഔദ്യോഗിക വക്താവ് മുഹമ്മദ് ഷരീഫ് അറിയിച്ചു.
നഷീദിന്റെ അനുയായികള്‍ പോലിസ് സ്‌റ്റേഷനുകളും ആക്രമിക്കുകയും സര്‍ക്കാര്‍ ഓഫിസുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുകയാണ്. കലാപത്തില്‍ മൂന്നോളം പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
നഷീദിന്റെ ഭാര്യ ലൈല അലി ശ്രീലങ്കയില്‍ അഭയം പ്രാപിച്ചു. ലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ മാലി പ്രസിഡന്റ് മുഹമ്മദ് വഹീദുമായി ഫോണില്‍ ബന്ധപ്പെട്ടതായി ഐഎഎന്‍എസ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രസിഡന്റിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് രാജപക്‌സെ വഹീദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.