ഡെന്‍വര്‍: ഒരു ലൈവ് ഷോയ്ക്കിടെ ടെലിവിഷന്‍ അവതാരകയെ പട്ടി കടിച്ചു. കുസാ ടിവി അവതാരകയായ കെയ്ല്‍ ഡയറിനാണ് ഈ ദുരനുഭവമുണ്ടായത്.
മാക്‌സ് എന്ന പട്ടിക്കുട്ടി കഴിഞ്ഞ ദിവസം തടാകത്തില്‍ വീണുപോയിരുന്നു. തണുത്ത വെള്ളത്തില്‍ 20 മിനിറ്റോളം കിടന്ന പട്ടിയെ ഒരു ഫയര്‍ഫൈറ്റര്‍ രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയ്ക്ക് നെറ്റിലൂടെ വന്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്തി ഒരു പരിപാടി ചെയ്യാന്‍ ചാനല്‍ തീരുമാനിച്ചത്.
പട്ടിയ്ക്കും ഫയര്‍ഫൈറ്റര്‍ക്കും പുറമേ പട്ടിയുടെ ഉടമയായ മൈക്കിള്‍ റോബിന്‍സണ്‍ എന്നയാളും ഷോയില്‍ പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ ഡയര്‍ പട്ടിയുടെ മുഖത്തേയ്ക്ക് തന്റെ മുഖം അടുപ്പിച്ചു.
ഉടന്‍ തന്നെ പട്ടി അവതാരകയുടെ മുഖത്ത് കടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡയറിനെ ഡെന്‍വര്‍ ഹെല്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവതാരകയുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.