നോക്കുകൂലിക്കെതിരേ പ്രതികരിക്കണം: ഷിബു ബേബി ജോണ്‍

വെള്ളി, ഫെബ്രുവരി 10, 2012, 12:18 [IST]
Shibu Baby John
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരേതര മേഖലയിലും ഗാര്‍ഹിക മേഖലയിലും നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീട്‌നിര്‍മ്മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണ്ണയിച്ചുകഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്തമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഈ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

നോക്കൂകൂലി വിമുക്തമേഖലകളായി പ്രഖ്യാപിച്ചശേഷം സംസ്ഥാന ത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നും ലഭിച്ച നൂറിലധികം പരാതികളില്‍ തീര്‍പ്പു കല്പിക്കാനും നോക്കുകൂലിയോ അമിതകൂലിയോ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തൊഴിലാളികളില്‍ നിന്നും മടക്കി ഉപഭോക്താവിന് തിരിച്ചേല്‍പ്പിക്കുന്നതിനും തൊഴില്‍വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

നോക്കുകൂലി പരിഹരിക്കുന്നതിനുവേണ്ടി തൊഴില്‍വകുപ്പ് ലഭ്യമാക്കിയിരിക്കുന്ന സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. 155300 (3) എന്ന തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്‌ലൈനും, തൊഴില്‍ വകുപ്പ് മന്ത്രിക്ക് പ്രത്യേകമായിട്ടുള്ള ഹെല്‍പ്‌ലൈനും ഇത്തരം പരാതികള്‍ ഉന്നയിക്കാനുള്ള വേദിയായി ജനങ്ങള്‍ മാറ്റിയെടുക്കണം. തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറ്റിറക്കുകൂലി സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്.

English summary
People want to react againt nokkukooli: Shibu Baby John
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs