സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞു മടങ്ങി

വെള്ളി, ഫെബ്രുവരി 10, 2012, 12:31 [IST]
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞു കൊണ്ടു മടങ്ങി. സിപിഎം മുന്‍ പിബി അംഗവും അന്തരിച്ച തൊഴിലാളി നേതാവുമായ ഇ. ബാലാനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദന്‍.

പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത യോഗത്തില്‍ നിന്നും അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു. സമ്മേളന നടപടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ അവര്‍ വേദി വിടുകയും ചെയ്തു.

അനാരോഗ്യം കണക്കിലെടുത്താണ് സരോജിനിയെ ഒഴിവാക്കിയതെന്നാണ് അറിയുന്നത്. ഇവരെ ഒഴിവാക്കുമെന്ന് മുന്‍പേ സൂചനകള്‍ ലഭിച്ചിരുന്നു. അടുത്ത് നടന്ന സംസ്ഥാന സമിതിയോഗങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ അവര്‍ പങ്കെടുത്തിരുന്നില്ല.

എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവര്‍ പങ്കെടുക്കുകയും ചെയ്തു. എറണാകുളത്ത് നിന്നാണ് സരോജിനി ബാലാനന്ദന്‍ സംസ്ഥാന സമതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

English summary
The CPM state conference which will conclude on Friday is likely to induct ten new faces in the new state committee.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs