ചെന്നൈ: സിനിമ വിനോദത്തിനുള്ള ഒരുപാധിയാണ്. എന്നാല്‍ സമൂഹത്തില്‍ അത് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സിനിമയിലെ അക്രമരംഗങ്ങള്‍ പ്രേക്ഷകരെ ഒരു തരത്തിലും സ്വാധീനിയ്ക്കില്ലെന്ന് വാദിക്കുന്നവര്‍ക്ക് ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ചെന്നൈയിലെ ഒരു ക്ലാസ് റൂമില്‍ വച്ച് തന്റെ അധ്യാപികയെ കുത്തി കൊന്ന 15കാരന്റെ വെളിപ്പെടുത്തലാണ് ഇതിനാധാരം.
തനിയ്ക്ക് കൊല നടത്താന്‍ പ്രചോദനമായത് ഋത്വിക് റോഷന്‍ നായകനായ അഗ്നീപഥ് എന്ന ബോളിവുഡ് ചിത്രമാണെന്നാണ് കുട്ടികൊലയാളി പറയുന്നത്. അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം വീട്ടുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതിലെ അക്രമരംഗങ്ങള്‍ തന്നെ സ്വാധീനിച്ചതായാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
ചെന്നൈയിലെ അര്‍മേനിയന്‍ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. തന്റെ ഹിന്ദി അധ്യാപികയായ ഉമ മഹേശ്വരിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വച്ച് കുത്തിക്കൊല്ലുകയായിരുന്നു. വിദ്യാര്‍ഥി പഠനത്തില്‍ മോശമായ കാര്യം രക്ഷിതാക്കളെ അറിയിച്ചതിനാണ് അധ്യാപികയെ കൊന്നത്.