ചന്ദ്രപ്പന്‍ പഠിപ്പിക്കാന്‍ വരണ്ട: പിണറായി

ഞായര്‍, ഫെബ്രുവരി 12, 2012, 15:43 [IST]
Pinarayi
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. സംസാര ഭാഷയെ പറ്റി ചന്ദ്രപ്പന്‍ തന്നെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നാണ് പിണറായി പറഞ്ഞത്. സിപിഎമ്മിനെതിരെ വിലകുറഞ്ഞ ഭാഷ ഉപയോഗിച്ചാല്‍ ശക്തമായ രീതിയില്‍ പ്രതികരിക്കും.

സംസാര ഭാഷമാത്രമല്ല രാഷ്ട്രീയ ഭാഷയും നന്നാക്കാന്‍ ചന്ദ്രപ്പന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണി വികസനം ഇപ്പോള്‍ അജണ്ടയിലില്ല. കക്ഷികളെ ചേരിമാറ്റി മുന്നണി വികസിപ്പിക്കുക എന്നത് എല്‍ഡിഎഫിന്റെ നയമല്ല.

എല്‍ഡിഎഫില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചില കക്ഷികളേയും ഗ്രൂപ്പുകളേയും യുഡിഎഫില്‍ നിന്ന് തിരിച്ചു കൊണ്ടു വരിക എന്നാണ് ചന്ദ്രപ്പന്‍ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

ചന്ദ്രപ്പന്റെ ഇവന്റ് മാനേജ്‌മെന്റ് പരാമര്‍ശം അല്‍പ്പത്തമാണെന്നും പിണറായി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെടുത്തി ശത്രുക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് ചന്ദ്രപ്പന്റെ ഭാഗത്തു നിന്നുണ്ടായത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും പിണറായി കുറ്റപ്പെടുത്തി.
English summary
State secretary Pinarayi Vijayan has come down heavily on CPI State secretary C.K. Chandrappan for his observation that the arrangements for the 20th CPI(M) State conference were made by an event management group
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs