അശ്ലീലക്കാഴ്ച: തമിഴ്‌നാട് സഭയിലും മൊബൈല്‍ നിരോധനം

തിങ്കള്‍, ഫെബ്രുവരി 13, 2012, 9:58 [IST]
Tamil Nadu
ചെന്നൈ: കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച മൊബൈല്‍ സംഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തമിഴ്‌നാട് നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിയ്ക്കാന്‍ തീരുമാനം. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ കര്‍ണാടക നിയമസഭയിലെ അശ്ലീലക്കാഴ്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമം ബാധകമായിരിക്കും. എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമ്ലെലാം മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെങ്കിലും അതുപയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

ഡിഎംകെ അംഗം ടിആര്‍ബി രാജ നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവവം വിവാദമായതും പുതിയ നീക്കത്തിന് ശക്തി പകര്‍ന്നതായി സൂചനയുണ്ട്. മുന്‍ കേന്ദ്രമന്ത്രി ടിആര്‍ ബാലുവിന്റെ മകനായ ഇദ്ദേഹത്തെ സംഭവത്തെത്തുടര്‍ന്ന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിയ്ക്കുകയാണ്.
English summary
Tamil Nadu assembly soon will ban all mobile phones withing its premise of the House during its procedures. Media reports on Sunday, Feb 12 claimed that new rules will be drafted soon to bar all ministers and MLAs from carrying cell phones
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs