സഹകരണബാങ്ക്: സിപിഎം പ്രക്ഷോഭത്തിന്

തിങ്കള്‍, ഫെബ്രുവരി 13, 2012, 11:36 [IST]
CPM
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുപിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളും ഉപരോധിയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. രാവിലെ ഒന്‍പതു മണി മുതലാണ് ഉപരോധം. പുതിയ അഡ്മീനിസ്‌ട്രേറ്റീവ് ഭരണസമിതി ചുമതലയേല്‍ക്കുന്നത് തടയുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.

കോഴിക്കോട് ജില്ലാ ബാങ്ക് ഭരണസമിതിക്കു മുന്‍പില്‍ ഉപരോധം നടത്തിയ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ഡെപ്യൂട്ടി രജിസ്റ്റാറുടെ നേതൃത്വത്തലുള്ള പുതിയ ഭരണസമിതി അധികാരമേല്‍ക്കാന്‍ എത്തിയത് തടഞ്ഞപ്പോഴാണ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടപടിയുണ്ടായത്.

എ. പ്രദീപ് കുമാര്‍ എം.എല്‍.എയ്ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റതായും ആരോപണമുണ്ട്. പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ ഒന്‍പതിന് ഉപരോധം നടക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതി പുലര്‍ച്ചെ തന്നെ ബാങ്കില്‍ എത്തിയിരുന്നു.

ഓര്‍ഡിനന്‍സിലൂടെ ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരേ നിയമപരമായും രാഷ്ട്രീയമായും ശക്തമായ നടപടികള്‍ സ്വീകരിക്കാനാണു സിപിഎം ഒരുങ്ങുന്നത്. 2002ലെ നിയമം പുനഃസ്ഥാപിക്കുകയാണു യുഡിഎഫ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു.

ഭരണ സമിതികള്‍ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തുന്നതോടെ എല്‍ഡിഎഫിനുള്ള ഭൂരിപക്ഷം നഷ്ടമാകും. ഇപ്പോള്‍ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ മലപ്പുറം, വയനാട് ബാങ്കുകള്‍ ഒഴികെയുള്ളവയുടെ ഭരണം ഇടതുമു്ന്നണിയ്ക്കാണ്. സംസ്ഥാന സഹകരണ ബാങ്കിലും എല്‍ഡിഎഫ് ഭരണം. ഇത് അട്ടിമറിക്കുന്നതിനാണ് യുഡിഎഫ് നീക്കം.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs