റെയില്‍പാത : കെഎസ്‌ഐഡിസി നോഡല്‍ ഏജന്‍സി

തിങ്കള്‍, ഫെബ്രുവരി 13, 2012, 14:45 [IST]
Rail
തിരുവനന്തപുരം: അതിവേഗ റെയില്‍പാതയ്ക്ക് കേരളാ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) ലിമിറ്റഡ് നോഡല്‍ ഏജന്‍സിയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്‍ സാങ്കേതികവിദ്യയാണ് പദ്ധതിക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഡിഎംആര്‍സിയും ഇതു തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.പദ്ധതിക്ക് ജപ്പാന്‍ സാമ്പത്തിക സഹായത്തിനുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കേരള സര്‍ക്കാര്‍ ആരായുന്നുണ്ട്. അതിവേഗ റെയില്‍ പാതയുടെ പ്രായോഗികതയും സാമ്പത്തിക വിജയസാധ്യതയും പഠിക്കുന്നതിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ നിയോഗിച്ചിരുന്നു. അവരുടെ പ്രാരംഭ പഠനത്തില്‍ പദ്ധതി വിജയപ്രദമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.അതനുസരിച്ച് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നിര്‍ദേശം ഡിഎംആര്‍സിക്ക് നല്‍കിക്കഴിഞ്ഞു. തുടങ്ങി വച്ച പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

റെയില്‍വേയില്‍ നിന്നാണ് എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നത്. ചെന്നൈ-ബാംഗഌര്‍-കോയമ്പത്തൂര്‍ അതിവേഗ ഇടനാഴി കൊച്ചിയിലേക്ക് നീട്ടാന്‍ റയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍പ്പോലും അതിവേഗ റെയില്‍പാതയ്ക്ക് അനുകൂലമായ നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്. പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായി 2009 സാമ്പത്തിക ബജറ്റില്‍ അനുവദിച്ചിരുന്ന 20 കോടി രൂപ കെഎസ്‌ഐഡിസി ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്.

ഇത്രയും വലിയ ഒരു പദ്ധതി രാജ്യത്ത് തന്നെ ഉണ്ടായിട്ടില്ലെന്നും എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് സഹകരണം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളാ അതിവേഗ റെയില്‍ കോര്‍പറേഷന്‍ സിഎംഡി ടി.ബാലകൃഷ്ണന്‍ യോഗത്തില്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. 2013 ഏപ്രില്‍ 13ന് പദ്ധതി ആരംഭിക്കുന്നതിനും മാര്‍ച്ച് 2020ന് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്ണന്‍ വിശദീകരിച്ചു. മന്ത്രിമാരായ കെ.എം മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.ദിവാകരന്‍ എംഎല്‍എ, ആസൂത്രണ കമ്മീഷനംഗം സി.പി.ജോണ്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു
English summary
Fast railway line Project,KSIDC will be the nodal agency.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs