ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട ഇഎച്ച്‌ഐ. ബ്‌ളോക്ക് പാടശേഖരങ്ങളുടെയും സി വടക്കേ ആറായിരം, ഡി തെക്കേ ആറായിരം പാടശേഖരങ്ങളിലേയും വെള്ളപ്പൊക്ക നിവാരണ പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കാവാലത്ത് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബണ്ട് നിര്‍മ്മാണം, തോട് നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയില്‍ നടപ്പാക്കുന്നത്. 67 കോടി രൂപ ചെലവിലാണ് അഞ്ച് പാടശേഖരങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ നിര്‍മ്മാണ പ്രവര്‍ത്തം നടത്തുന്നത്. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മാസം തോറും അവലോകനയോഗം നടത്തും. ഒന്നാം ഘട്ടത്തിലെ 379 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ഘട്ടപ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ എസ്‌റിമേറ്റ് ജലവിഭവവകുപ്പ് ഒരു മാസത്തിനകം നല്‍കും.
ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കൂടുതല്‍ മേഖലാ ഓഫീസുകള്‍ തുറക്കുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി നല്‍കിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പാക്കേജ് പൂര്‍ത്തിയാക്കാന്‍ കഴിയും. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാര ഉണ്ടാക്കാനും ശുചീകരണത്തിനുമുള്ള 486 കോടി രൂപയുടെ ജപ്പാന്‍ സഹായപദ്ധതി യാഥാര്‍ത്ഥ്യമാക്കണം.
ചടങ്ങില്‍ വെളിയാനട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജേക്കബ് എബ്രഹാം, മുന്‍ എം.എല്‍.എ. ഡോ. കെ.സി. ജോസഫ്, കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയര്‍ പി. അനില്‍കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ആനിമാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു.