കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമുണ്ടായത്. തൊഴില്‍വകുപ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. പുതുക്കിയ ശംബളം മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.
അതേസമയം നഴ്‌സിങ് സമരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ 15 ദിവസത്തിനകം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരുമെന്ന് കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ (കെ.പി.എച്ച്.എ) മുന്നറിയിപ്പ് നല്‍കി.
ഇതിനായി ആശുപത്രി മാനേജുമെന്റുകളുടെ കോണ്‍ഫെഡറേഷനായ സി.പി.എച്ച്.എയിലെ അംഗങ്ങളായ ആറ് സംഘടനകളെയും വിളിച്ചുചേര്‍ക്കുമെന്നും ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നുവെന്നും കെ.പി.എച്ച്.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രി മാനേജ്‌മെന്റ് സംഘടനകളുടെ ആരോപണം മന്ത്രി ഷിബു ബേബി ജോണ്‍ നിഷേധിച്ചു. നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാതെ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.