ഏതന്‍സ്: യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഐഎംഎഫില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നതിനുവേണ്ടി രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ച കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് ഗ്രീസ് പാര്‍ലമെന്റ് അംഗികാരം നല്‍കി. 199 എംപിമാര്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 74 പേര്‍ എതിര്‍ത്തു.
ബില്ലിനെതിരേ രാജ്യത്ത് ജനകീയപ്രക്ഷോഭം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെ വ്യാപകമായ കല്ലേറും പെട്രോള്‍ ബോംബുമെറിഞ്ഞു. നിരവധി പോലിസുകാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ പസോക്കും ന്യൂ ഡെമോക്രസിയും ബില്ലിനെ അനുകൂലിച്ചിരുന്നു. രണ്ടു കക്ഷികള്‍ക്കും കൂടി സഭയില്‍ 230 അംഗങ്ങളുണ്ടായിരുന്നെങ്കിലും 199 പേര്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. എതിര്‍ത്തു വോട്ടു ചെയ്തവര്‍ക്കെതിരേ നടപടി തുടങ്ങിയിട്ടുണ്ട്.