കല്‍പ്പറ്റ: ജോലിവാഗ്ദാനം ചെയ്ത് ആദിവാസി യുവതിയെ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം പീഡിപ്പിച്ചെന്ന് ആരോപണം. കുപ്രചരണമാണ് തന്നെക്കുറിച്ച് നടക്കുന്നതെന്ന് ാേതാണിച്ചാല്‍ സ്വദേശിയായ യുവതിയും മാതാവും അറിയിച്ചതിന് പിന്നാലെസംഭവം വിവാദമാകുന്നതിനു മുമ്പ്, പെണ്‍കുട്ടിയുടെ പിതാവ് പട്ടികവര്‍ഗ ക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മിക്ക് നല്‍കിയ പരാതി പുറത്തു വന്നു. ഈ പരാതി മുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിയ്ക്ക് ലഭിച്ച പരാതിയില്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം 25, 26, 27 തീയതികളിലാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയെ യാത്രയാക്കാന്‍ കോഴിക്കോടു വരെ പിതാവ് കൂടെ പോയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് മന്ത്രിയുടെ പി.എയുടെ താമസസ്ഥലത്തുവെച്ചാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, മന്ത്രിയുടെ പഴ്‌സണ്‍ സ്റ്റാഫ് അംഗം തന്നെ പീഡിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് യുവതി പറയുന്നത്. രാാഷ്ട്രീയ മുതലെടുപ്പിനു തന്നെ ചിലര്‍ കരുവാക്കുകയാണെന്നും യുവതി പറഞ്ഞു. തന്റെ സ്റ്റാഫില്‍പെട്ട ആരും ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അറിയില്ലെന്നും ഇതു സംബന്ധിച്ചു ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആരോപണം അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.കെ.ജയലക്ഷ്മിയുടെ മാനന്തവാടിയിലെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കുറ്റക്കാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിള അസോസിയേഷനും ഗാന്ധിപാര്‍ക്കില്‍ ധര്‍ണ നടത്തി.




















