Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

യുവതി വിമാനത്താവളത്തില്‍ പ്രസവിച്ചു

Posted by:
Published: Friday, February 17, 2012, 9:36 [IST]

 

ചെന്നൈ: യാത്രാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു എയര്‍ലൈന്‍സ് അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതി വിമാനത്താവളത്തില്‍ പ്രസവിച്ചു. ആന്ധ്രപ്രദേശിലെ രാജമുന്ദ്രി സ്വദേശിനിയായ ശ്യാമ സുന്ദരി(36) ആണ് ജീവനില്ലാത്ത കുട്ടിയെ പ്രസവിച്ചത്.

മലേഷ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്കു 15 ദിവസത്തെ സന്ദര്‍ശക വീസയില്‍ പോകാനായി എത്തിയതായിരുന്നു ശ്യാമ. മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇവരോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.

മലേഷ്യയില്‍ താമസിക്കുന്ന കാലയളവില്‍ പ്രസവം നടക്കുകയില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് വേണ്ടിയിരുന്നത്. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും യാത്രയ്ക്ക് അനുമതി നല്കണമെന്നും ശ്യാമ അഭ്യര്‍ഥിച്ചുവെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് ശ്യാമയും എയര്‍ലൈന്‍സ് അധികൃതരും തമ്മില്‍ കടുത്ത വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ തനിക്കു ചെന്നൈയിലെ ഗൈനക്കോളജിസ്റ്റില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്നു ശ്യാമ അറിയിച്ചുവെങ്കിലും യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ അധികൃതര്‍ ഉറച്ചു നിന്നു.

ഇത്തരത്തില്‍ വാദപ്രതിവാദം മുറുകവേ ശ്യാമയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ടോയ്‌ലറ്റിലേയ്ക്ക് ഓടിയെങ്കിലും കുഴഞ്ഞു വീഴുകയും ജീവനില്ലാത്ത കുട്ടിയെ പ്രസവിക്കുകയും ചെയ്തു.

തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്കിയശേഷം ശ്യാമയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
Australia-bound Shyamasundari, 36, of Rajahmundry gave birth to a child at Chennai Airport at 1 am Thursday. But the premature baby died.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 54 / 1, 20 Overs