Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അഞ്ചംഗ കൊള്ളസംഘം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Posted by:
Published: Thursday, February 23, 2012, 10:11 [IST]

 5 Suspects Chennai Bank Robbery Shot Dead Aid0032
 

ചെന്നൈ: ചെന്നൈയിലെ വേളച്ചേരിയില്‍ ബാങ്ക് കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന് കരുതപ്പെടുന്ന അഞ്ചു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ അടുത്തിടെ നടന്ന ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെന്ന് കരുതുന്നവരാണ് കൊല്ലപ്പെട്ടവര്‍.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചെന്നൈ വേളാച്ചേരിയില്‍ ആണ് പൊലീസും കൊള്ളക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവര്‍ ബിഹാര്‍ സ്വദേശികളാണ്. എല്ലാവരും യുവാക്കളാണ്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വേളച്ചേരിയിലെ വണ്ടിക്കാരന്‍ സ്ട്രീറ്റില്‍ കൊള്ളക്കാര്‍ ഒളിച്ചിരിക്കുകയായിരുന്ന വീട് പൊലീസ് സംഘം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

ഫിബ്രവരി 20ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കീഴക്കട്ടലൈ ശാഖ കൊള്ളയടിച്ച് 14 ലക്ഷം രൂപയും ജനവരി 23ന് ബാങ്ക് ഓഫ് ബറോഡയുടെ പെരുങ്കുടി ശാഖയില്‍ നിന്ന് 18 ലക്ഷം രൂപയും ഇവര്‍ കൊള്ളയടിച്ചിരുന്നു. രണ്ടു കൊള്ളകളും ഉച്ചയ്ക്ക് ഒരു മണിക്കാണ് നടന്നത്. രണ്ടിടത്തും തോക്ക്ചൂണ്ടിയെത്തിയ നാലംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്.

English summary
Five persons were today shot dead in an encounter for their alleged involvement in a bank robbery case here, police said. "Five persons were shot dead around 1 am in connection with the bank robbery case,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs