സ്വവര്‍ഗരതി നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാര്‍

വ്യാഴം, ഫെബ്രുവരി 23, 2012, 15:47 [IST]
Gay Couple
ദില്ലി: ഉഭയകക്ഷി സമ്മതപ്രകകാരമുള്ള സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചു.

ഇന്ത്യയുടെ ധാര്‍മിക, സാമൂഹ്യമൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.

സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ദില്ലി ഹൈക്കോടതി വിധിക്കെതിരേ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ സമര്‍പ്പിച്ചില്ലെങ്കിലും വകുപ്പില്‍ ഐ.പി.സി 377-ാം വകുപ്പില്‍ ഇളവ് വരുത്തിയതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നിരുന്നു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗരതിയെ അധാര്‍മ്മികമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഐ.പി.സി 377 വകുപ്പ് ഇളവ് ചെയ്ത ഹൈക്കോടതിയുടെ നടപടി പിന്‍വലിക്കണം. ഇന്ത്യയിലെ പോലെ പ്രബുദ്ധമായ ഒരു സമൂത്തിന് നിരക്കാത്ത ഉത്തരവാണ് ദില്ലി ഹൈക്കോടതിയുടേതെന്ന് ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രകൃതി നിയമങ്ങള്‍ക്ക് എതിരാണിതെന്നും എച്ച്.ഐ.വി പകരുന്നതിന് വഴിവയ്ക്കുമെന്നും മല്‍ഹോത്ര കോടതിയെ അറിയിച്ചു.

2009ലാണ് ദില്ലി ഹെക്കോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത്. പതിനാറ് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഇതിനെതിരേ ലഭിച്ചിട്ടുളളത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
English summary
The union home ministry told the Supreme Court Thursday that it was not in favour of decriminalising gay sex. It said Section 377 of the Indian Penal Code should remain on the statute to check cases of child sex abuse and other 'unnatural offences
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test